ചലച്ചിത്രം

'ഇങ്ങനെയൊക്കെ പറയാൻ എത്ര രൂപ കിട്ടി'; നേരിനെ പ്രശംസിച്ച പോസ്റ്റിന് താഴെ കമന്റ്, മറുപടിയുമായി മാല പാർവതി

സമകാലിക മലയാളം ഡെസ്ക്

മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച നേര് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചത്. നടി മാലാ പാർവതിയും ചിത്രത്തെ പ്രശംസിച്ചിരുന്നു. എന്നാൽ പോസ്റ്റിനു താഴെ അധിക്ഷേപ കമന്റിട്ട ആൾക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് നടി. 

നേര് കണ്ടെന്നും ചിത്രം ​ഗംഭീരമാണ് എന്നുമായിരുന്നു മാല പാർവതിയുടെ കുറിപ്പിൽ പറയുന്നത്. എന്നാൽ ‘ഇങ്ങനെയൊക്കെ പറയാൻ എത്ര രൂപ കിട്ടി?’ എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ഈ കമന്റിന് രൂക്ഷ മറുപടിയുമായി താരം എത്തി. ‘സ്വിസ്സ് ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം വന്നത് അതുകൊണ്ടു എത്രയാണ് വന്നതെന്ന് ഓർമയില്ല.’ എന്നാണ് മാല പാർവതി കുറിച്ചത്. 

മാല പാർവതിയുടെ കുറിപ്പ്

ജീത്തു ജോസഫ് സംവിധാനം ചെയ്ത, ലാൽ സർ ചിത്രം''നേര് " കണ്ടു. അഭിനേതാക്കളുടെ ഗംഭീര പ്രകടനവും, സക്രിപ്റ്റും ! ലാൽ സാർ, സിദ്ദിഖ് സർ, ജഗദീഷ് ചേട്ടൻ, അനശ്വര! വേറെ ലെവൽ. അനശ്വര രാജന്റെ ​ഗംഭീര പ്രകടനം. എല്ലാ നിമിഷങ്ങളും ഇഷ്ടപ്പെട്ടു. അതി​ഗംഭീരം.

അനശ്വരയുടെ കഥാപാത്രവും, ഉപ്പയായി അഭിനയിക്കുന്ന ജഗദീഷേട്ടൻ്റെ കഥാപാത്രവും തമ്മിലുള്ള ഒരു ബോൺ ഡിംഗും ,കണക്ടും ഈ ചിത്രത്തിൻ്റെ  ഹൈലൈറ്റ്. സിദ്ദിഖ് സർ.. ൻ്റെ ക്രിമിനൽ വക്കീൽ വേറെ ലെവൽ. ലാൽ സാറിൻ്റെ, തികച്ചും വ്യത്യസ്തമായ, ആത്മവിശ്വാസമില്ലാത്ത, തോൽക്കും എന്ന് ഭയമുള്ള വക്കീലായിട്ടുള്ള പകർന്നാട്ടം സൂക്ഷ്മവും കൃത്യവും.

ജീത്തു ജോസഫ് മലയാളത്തിന് നൽകിയ വ്യത്യസ്തമായ ചിത്രമാണ് 'നേര്". ശ്രീ ഗണേഷ് കുമാർ,ശാന്തി മായാദേവി, പ്രിയാമണി,ശ്രീ ധന്യ, രശ്മി അനിൽ തുടങ്ങി നടീ നടന്മാർ എല്ലാം ഗംഭീരമായി.
#NeruMovie 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു