ചലച്ചിത്രം

കിറ്റ് വേണ്ടേ എന്ന് വിജയ്, സെൽഫി മതിയെന്ന് പെൺകുട്ടി: വിഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ ഏറ്റവും ആരാധകരുള്ള നടനാണ് ദളപതി വിജയ്. സാമൂഹിക പ്രവർത്തനങ്ങളിലും താരം സജീവമാണ്. അതിനാൽ തന്നെ താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനായി ഏറെ പ്രതീക്ഷയോടെയാണ് തമിഴ് ജനങ്ങൾ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രളയ ദുരിതം അനുഭവിച്ചവർക്ക് സഹായവുമായി താരം എത്തിയിരുന്നു. ഇപ്പോൾ ശ്രദ്ധനേടുന്നത് സഹായവിതരണ വേദിയിൽ നിന്നുള്ള ഒരു പെൺകുട്ടിയുടെ വിഡിയോ ആണ്. 

ദുരിതം അനുഭവിക്കുന്നവർക്ക് അവശ്യസാധനങ്ങളുടെ കിറ്റ് വിതരണം ചെയ്യുകയായിരുന്നു വിജയ്. അതിനിടെയാണ് മാസ്ക് ധരിച്ച ഒരു പെൺകുട്ടി വേദിയിലേക്ക് കയറിവന്നത്. താരത്തിന്റെ അടുത്തെത്തി സെൽഫി എടുത്തോട്ടെ എന്ന് പെൺകുട്ടി ചോദിച്ചു. താരം ഫോട്ടോയ്ക്ക് പോസ് ചെയ്തു. തുടർന്ന് നടന്നു നീങ്ങിയ ആരാധികയോട് കിറ്റ് വേണ്ടെ എന്ന് താരം ചോദിച്ചു. കിറ്റ് വേണ്ട എന്നു പറഞ്ഞ് പെൺകുട്ടി വേദി വിടുകയായിരുന്നു. 

വേദിയിൽ എത്തിയ യുവാക്കളില്‍ പലരും വിജയ്‌ക്കൊപ്പം സെല്‍ഫിയെടുത്തെങ്കിലും കിറ്റ് വാങ്ങാതെ പോയത് ഈ പെണ്‍കുട്ടി മാത്രമാണ്. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. സെൽഫി മുഖ്യം ബി​ഗിലേ എന്നു പറഞ്ഞുകൊണ്ട് നിരവധി പേരാണ് വിഡിയോ പങ്കുവെക്കുന്നത്. 

തിരുനെല്‍വേലി, തൂത്തുക്കുടി എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് വിജയ് നേരിട്ടെത്തി വിജയ് അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുകയായിരുന്നു.
പ്രളയബാധിത പ്രദേശങ്ങളിലെത്തിയ വിജയ് 1500 കുടുംബങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു. ആരാധകരുടെ സഹായത്തോടെയാണ് വിജയ് അര്‍ഹരായ കുടുംബങ്ങളെ തെരഞ്ഞെടുത്തത്. വീടുകള്‍ക്ക് കേടുപാടുകള്‍ വന്നവര്‍ക്ക് 10000 വീതവും വീട് പൂര്‍ണമായും നശിച്ചവര്‍ക്ക് 50000 വീതവും നല്‍കി. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായ ഒരു സ്ത്രീയ്ക്ക് ഒരു ലക്ഷം രൂപയും നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

മാങ്ങ അച്ചാർ മുതൽ കൊഴുക്കട്ട വരെ; ​ഗൂ​ഗിളിൽ ഇന്ത്യക്കാര്‍ തിരഞ്ഞ റെസിപ്പികൾ

9ാം മാസത്തിലേക്ക്; നിറവയറില്‍ ഡാന്‍സുമായി അമല പോള്‍

നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂ വേണ്ട; പൂജയ്ക്ക് ഉപയോഗിക്കാം: ദേവസ്വം ബോര്‍ഡ്

'കൈയില്‍ എത്ര പണമുണ്ട്?' രജിസ്റ്ററില്‍ എഴുതണം; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം