ചലച്ചിത്രം

വിജയ് ദേവരക്കൊണ്ടയോട് ക്ഷമാപണവുമായി സാമന്ത; പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരാന്‍ കാത്തിരിക്കുകയാണെന്ന് മറുപടി

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള നടിയാണ് സാമന്ത. മയോസിറ്റിസ് ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്ന താരം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ താരം വീണ്ടും തിരിച്ചുവരവിന് തയാറെടുക്കുകയാണ്. അതിനിടെ സാമന്തയോട് വിജയ് ദേവരക്കൊണ്ട പറഞ്ഞ വാക്കുകളാണ് ആരാധകരുടെ മനംകവരുന്നത്. 

നിരവധി സിനിമകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് താരം രോഗബാധിതയാവുന്നത്. അതോടെ പല സിനിമകളും പ്രതിസന്ധിയിലായി. വിജയ് ദേവരക്കൊണ്ട നായകനായി എത്തുന്ന കുശിയും ഇത്തരത്തില്‍ പാതിവഴിയില്‍ നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം സിനിമയുടെ അപ്‌ഡേറ്റിനേക്കുറിച്ച് ചോദിച്ച ആരാധകന് സാമന്ത മറുപടി നല്‍കിയിരുന്നു. 

സിനിമയുടെ ഷൂട്ടിങ് വൈകാതെ പുഃനരാരംഭിക്കും എന്നു പറഞ്ഞ സാമന്ത വിജയ് ദേവരക്കൊണ്ടയോടും ആരാധകരോടും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോടും ക്ഷമാപണം നടത്തിയിരുന്നു. അതിനു പിന്നാലെ സാമന്തയുടെ ട്വീറ്റ് പങ്കുവച്ച് വിജയ് ദേവരക്കൊണ്ട കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. പൂര്‍ണ ആരോഗ്യത്തോടെ നിറഞ്ഞ ചിരിയുമായി നിങ്ങള്‍ തിരിച്ചുവരാനായി ഞങ്ങള്‍ എല്ലാവരും കാത്തിരിക്കുകയാണ് എന്നാണ് വിജയ് കുറിച്ചത്. വിജയുടെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സാമന്തയും എത്തി. സാമന്തയും വിജയും അടുത്ത സുഹൃത്തുക്കളാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഉണ്ടായ രസകരമായ അനുഭവങ്ങള്‍ ഇരുവരും പങ്കുവച്ചിരുന്നു. 

ഇതിനിടെ ആമസോണ്‍ പ്രൈം സീരീസ് സിറ്റാഡെല്‍ യൂണിവേഴ്‌സിന്റെ ഭാഗമാകുകയാണ് സാമന്ത. രാജ് ആന്‍ഡ് ഡികെ സംവിധാനം ചെയ്യുന്ന ഷോയില്‍ വരുണ്‍ ധവാനൊപ്പമാണ് സാമന്ത പ്രത്യക്ഷപ്പെടുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു