ചലച്ചിത്രം

പ്രിയദർശന്റേയും ലിസിയുടേയും മകൻ സിദ്ധാർഥ് വിവാഹിതനായി, വധു അമേരിക്കക്കാരി; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

സംവിധായകൻ പ്രിയദർശന്റേയും നടി ലിസിയുടേയും മകൻ സിദ്ധാർഥ് വിവാഹിതനായി. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസറുമായ മെര്‍ലിന്‍ ആണ് വധു.  ചെന്നൈയിലെ ഫ്‌ളാറ്റില്‍ വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 

ഹിന്ദു മതാചാര പ്രകാരം വളരെ സിംപിളായിട്ടായിരുന്നു വിവാഹം. വെള്ള ഷർട്ടും മുണ്ടുമായിരുന്നു സിദ്ധാർഥിന്റെ വേഷം. കേരള സെറ്റുസാരിയിൽ തനി മലയാളി വധുവായാണ് മെർലിൻ അണിഞ്ഞൊരുങ്ങിയത്. പ്രിയദർശന്റെ മകളും നടിയുമായ കല്യാണി പ്രിയദർശനും വിവാഹത്തിൽ പങ്കെടുത്തിരുന്നു. നിർമാതാവും പ്രിയദർശന്റെ അടുത്ത സുഹൃത്തുമായ സുരേഷ് കുമാർ നവദമ്പതിമാർക്ക് ആശംസകളുമായി എത്തി. 

അമേരിക്കയിൽ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞു തിരിച്ചെത്തിയ സിദ്ധാർഥ്  പ്രിയദർശൻ- മോഹൻലാൽ ചിത്രം മരക്കാറിൽ വിഎഫ്എക്സ് സൂപ്പർവൈസറായി വർക്ക് ചെയ്തിരുന്നു. ഈ ചിത്രത്തിന് സിദ്ധാർഥിന് ദേശീയപുരസ്‌ക്കാരം ലഭിച്ചിരുന്നു. വിവാഹമോചിതരായി അകന്നു താമസിക്കുന്ന ലിസിയും പ്രിയനും ഒന്നിച്ചാണ് മകന്റെ വിവാഹചടങ്ങുകൾ നടത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്