ചലച്ചിത്രം

'വരാഹരൂപ'ത്തോടെ തന്നെ കാന്താര പ്രദര്‍ശിപ്പിക്കാം; ഹൈക്കോടതി വിധിക്കു സ്‌റ്റേ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒറിജിനല്‍ വരാഹരൂപം ഉള്‍പ്പെടുത്തി കാന്താര പ്രദര്‍ശിപ്പിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേസില്‍ കേരള സര്‍ക്കാരിനു നോട്ടീസ് അയക്കാന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു. 

പകര്‍പ്പവകാശ ലംഘന കേസില്‍ അന്തിമ വിധി വരുന്നതു വരെ ഒറിജനല്‍ വരാഹരൂപം സിനിമയില്‍ ഉള്‍പ്പെടുത്തരുതെന്നാണ് കേരള ഹൈക്കോടതി ഉത്തരവ്. ഇതാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. കേസില്‍ നിര്‍മാതാവ് വിജയ് കിര്‍ഗണ്ടൂരിനെയും സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയെയും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

സ്‌റ്റേ ഏര്‍പ്പെടുത്തിക്കൊണ്ടു ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി. 

വരാഹരൂപത്തിനെതിരായ പകര്‍പ്പവകാശ പരാതിയില്‍ കോഴിക്കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ ഹൈക്കോടതി നിര്‍മാതാക്കള്‍ക്കു മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു