ചലച്ചിത്രം

ഓംകാര ചിഹ്നത്തിൽ ചവിട്ടി, പ്രിയദർശൻ ചിത്രത്തിൽ മതനിന്ദയെന്ന് ആരോപണം; മാപ്പ് പറഞ്ഞ് നടൻ 

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് ചിത്രം 'കമാൽ ധമാൽ മലമാലി'ലെ ഒരു രംഗത്തിനെതിരെ ഉയർന്ന മതനിന്ദാ ആരോപണത്തിൽ മാപ്പ് ചോദിച്ച് നടൻ ശ്രേയസ് തൽപാഡെ. ദിലീപും ഭാവനയും അഭിനയിച്ച 'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രമാണ് കമാൽ ധമാൽ മലമാൽ. പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്തത്.

2012ൽ പുറത്തിറങ്ങിയ ചിത്രത്തിലെ രംഗം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് വിവാദമായത്. ഒരു മിനി ലോറി ഡ്രൈവറുമായി ശ്രേയസിന്റെ കഥാപാത്രം കയർക്കുന്നതാണ് രം​ഗം. ലോറിയുടെ ബോണറ്റിൽ ശ്രേയസ്  ചവിട്ടുന്നുണ്ട്. ഇത് ഓംകാര ചിഹ്നമുണ്ടായിരുന്ന ഭാ​ഗത്താണെന്നതാണ് മതനിന്ദയാണെന്ന് ചിലർ ആരോപിക്കുന്നത്. ഇതേതുടർന്നാണ് നടൻ മാപ്പ് ചോദിച്ചത്. 

ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ പല ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യം സംവിധായകന്റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടത് തന്റെ ഉത്തരവാദിത്വമായിരുന്നെന്നും ശ്രേയസ് പറഞ്ഞു. ഞാൻ ഇതിന് ക്ഷമ ചോദിക്കുന്നു. ഒരാളുടെയും വികാരത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല. ഒരിക്കലും ഇനിയത് ആവർത്തിക്കില്ല, താരം ട്വിറ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു