ചലച്ചിത്രം

'ക്രിക്കറ്റ് ദൈവത്തെ കണ്ട് റോളക്സ് സാർ'; ഇന്നത്തെ സൂര്യോദയം സ്പെഷ്യലായിരുന്നെന്ന് സച്ചിൻ; ഫോട്ടോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുമായി കൂടിക്കാഴ്ച നടത്തി തെന്നിന്ത്യൻ സൂപ്പർതാരം സൂര്യ. സച്ചിനുമായി ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സൂര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷം പങ്കുവച്ചത്. ബഹുമാനവും സ്നേഹവും എന്ന അടിക്കുറിപ്പിലാണ് താരം ക്രിക്കറ്റ് ദൈവത്തിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. 

അതിനു പിന്നാലെ സൂര്യയെ കണ്ടതിന്റെ സന്തോഷം സച്ചിനും പങ്കുവച്ചു.  ‘‘ഇന്നത്തെ സൂര്യോദയം വളരെ പ്രത്യേകതയുള്ളതായിരുന്നു, നിങ്ങളെ കണ്ടുമുട്ടിയതിൽ സന്തോഷം’’ എന്നാണ് സൂര്യയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് സച്ചിൻ തമിഴിൽ കുറിച്ചത്. പോസ്റ്റിനു താഴെ മറാത്തിയിലാണ് സൂര്യ മറുപടി നൽകിയത്. കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അഭിമാനമുണ്ടെന്നും പോസ്റ്റിനു താഴെ സൂര്യ കുറിച്ചു. 

എന്നാൽ ചിത്രം എവിടെവെച്ചാണ് എടുത്തത് എന്നതിൽ വ്യക്തതയില്ല. നിരവധി പേരാണ് പോസ്റ്റിനു താഴെ മറുപടിയുമായി എത്തുന്നത്. റോളക്സ് സാർ ദൈവത്തെ കണ്ടു എന്നാണ് കമന്റുകൾ‌. സിരുത്തൈ ശിവയ്ക്കൊപ്പമുള്ള ബിഗ് ബജറ്റ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സൂര്യ ഇപ്പോൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ