ചലച്ചിത്രം

'നുണപറഞ്ഞ് ജീവിക്കുന്നു, അത് അയാളുടെ നിലവാരം'; പ്രകാശ് രാജിനെതിരെ അനുപം ഖേർ

സമകാലിക മലയാളം ഡെസ്ക്

ശ്മീർ ഫയൽസ് സിനിമയ്ക്കെതിരെയുള്ള നടൻ പ്രകാശ് രാജിന്റെ പരാമർശം വൻ വിവാദമായിരുന്നു. നിരവധി പേരാണ് താരത്തെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയത്. ഇപ്പോൾ പ്രകാശ് രാജിനെതിരെ രൂക്ഷവിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ അനുപം ഖേർ. ഓരോരുത്തരും അവരുടെ നിലവാരത്തിന് അനുസരിച്ചാണ് സംസാരിക്കുക എന്നാണ് അനുപം ഖേർ പറഞ്ഞത്. 

'അവരവരുടെ നിലവാരത്തിന് അനുസരിച്ചാണ് ആളുകള്‍ സംസാരിക്കുന്നത്. ചിലര്‍ക്ക് ജീവത കാലം മുഴുവന്‍ നുണ പറഞ്ഞ് ജീവിക്കേണ്ടി വരും. അതേസമയം മറ്റുള്ളവര്‍ സത്യം പറയും. ജീവിതത്തില്‍ എല്ലായ്പ്പോഴും സത്യം പറഞ്ഞവരില്‍ ഒരാളാണ് ഞാന്‍. ആരെങ്കിലും നുണ പറഞ്ഞ് ജീവിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ ആഗ്രഹമായിരിക്കും',- ഒരു അഭിമുഖത്തിൽ അനുപം ഖേർ പറഞ്ഞു. 

അടുത്തിടെയാണ് കശ്മീർ ഫയൽസിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് പ്രകാശ് രാജ് എത്തിയത്. കശ്മീർ ഫയൽസ് ഒരു അസംബന്ധ ചിത്രമാണെന്നും ചിത്രം ആരാണ് നിർമിച്ചതെന്ന് എല്ലാവർക്കും അറിയാം എന്നുമാണ് പ്രകാശ് രാജ് പറഞ്ഞത്. സംവിധായകൻ വിവേക് അ​ഗ്നിഹോത്രിക്ക് എതിരെയും താരം രം​ഗത്തെത്തി. നീണമില്ലാതെ ഓസ്കർ ലഭിക്കാത്തതിനെ കുറിച്ച് പറഞ്ഞുകൊണ്ട് നടക്കുകയാണ് എന്നാണ് പറഞ്ഞത്. ഇതിനും പിന്നാലെ പ്രകാശ് രാജിനെ അർബൻ നക്സൽ എന്നു വിളിച്ചുകൊണ്ട് വിവേക് അ​ഗ്നിഹോത്രിയും എത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു, യാത്രകള്‍ക്ക് നിയന്ത്രണം

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, പഞ്ചായത്തില്‍ 208 പേര്‍ ചികിത്സയില്‍

അമിത വേഗത്തില്‍ ആഡംബരകാര്‍ ഓടിച്ച് രണ്ട് പേരെ കൊന്നു, 17കാരന് 300 വാക്കുകളില്‍ ഉപന്യാസം എഴുതാന്‍ ശിക്ഷ

എസി ഓഫ് ചെയ്യുക, ടയര്‍ പരിശോധിക്കുക; മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇടുക്കിയിലും വെസ്റ്റ്‌നൈല്‍ പനി സ്ഥിരീകരിച്ചു, 24 കാരന്‍ മരിച്ചു