ചലച്ചിത്രം

ലളിതാമ്മ മരിച്ചിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്, അന്ന് തന്നെ അവളും പോയി; പൊട്ടിക്കരഞ്ഞ് മഞ്ജു പിള്ള

സമകാലിക മലയാളം ഡെസ്ക്

'രണ്ട് ദിവസം മുൻപ് സുബിയുടെ അമ്മ വിളിച്ചിരുന്നു. അവൾക്ക് കുറച്ച് സീരിയസാണെന്ന് പറഞ്ഞു എന്നാൽ അവൾ ജീവിതത്തിലേക്ക് തിരിച്ച് വരുമെന്നാണ് ശക്തമായി പ്രതീക്ഷിച്ചിരുന്നു' സുഹൃത്തും നടിയുമായ സുബി സുരേഷിന്റെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് നടി മഞ്ജു പിള്ള. 'വളരെ വലിയൊരു ആത്മബന്ധമുണ്ടായിരുന്നു സുബിയുമായി എനിക്ക്. അവൾക്ക് ആൺ സുഹൃത്തുക്കളായിരുന്നു കൂടുതൽ ഏതെങ്കിലുമൊരു പെണ്ണിനോട് കുറച്ച് അടുപ്പം കാണിക്കുന്നുണ്ടെങ്കിൽ അത് മഞ്ജുവിനോടാണെന്ന് സുബിയുടെ അമ്മ പറയുമായിരുന്നു. 

തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ അവൾ എന്റെ വീട്ടിലാണ് നിന്നിരുന്നത്. ഞാൻ ഇല്ലെങ്കിൽ പോലും അവൾ വരുമായിരുന്നു. എന്റെ അമ്മയുമായി അവൾക്ക് അത്ര അടുപ്പമുണ്ടായിരുന്നു. ഇന്ന് ലളിതാമ്മ (കെപിഎസ്‌സി ലളിത) മരിച്ചിട്ട് ഒരു വർഷം തികയുകയാണ് അതേ ദിവസം തന്നെ സുബിയും പോയി. ഒരേ ദിവസം രണ്ട് പ്രിയപ്പെട്ടവരെ എനിക്ക് നഷ്ടമായി. ഈ വേദന താങ്ങാനാവുന്നതല്ല. ഒറ്റയ്ക്ക് പോരാടിയാണ് അവൾ ജീവിതം കരപിടിപ്പിച്ചത്. ഒരു ഡാൻസറായിട്ടായിരുന്നു തുടക്കം പിന്നീട് ഒരു ട്രൂപ്പ് സ്വന്തമായിട്ടു. പറയാനാവാത്ത വിധം ഒരു ആത്മബന്ധം അവളുമായി ഉണ്ടായിരുന്നു. സഹോദരിയെ പോലെയായിരുന്നു.

എന്ത് കാര്യമുണ്ടായാലും ഉടൻ വിളിച്ചു പറഞ്ഞു. ഒരു പ്രണയമായാൽ പോലും അത്ര അടുപ്പമുണ്ടായിരുന്നു. ഞാൻ വഴക്ക് പറഞ്ഞാൻ അത് മുഴുവൻ അവൾ കേട്ടിരിക്കും മറ്റാരു പറഞ്ഞാലും അവൾ തിരിച്ച് പറഞ്ഞും. പോയത് പെട്ടന്നായി പോയി. താങ്ങാനാവുന്നില്ല' മഞ്ജു പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം