ചലച്ചിത്രം

ദൈവത്തിന് പല പദ്ധതികളുണ്ട്; തൈക്കാട്ട് ശിവ ക്ഷേത്രത്തില്‍ വിശിഷ്ടാതിഥിയായി ഷക്കീല; കാണാനെത്തിയത് ആയിരങ്ങൾ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ വിശിഷ്ടാതിഥിയായി നടി ഷക്കീല. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിലേക്കാണ് താരം എത്തിയത്. ഷക്കീലയെ കാണാനായി ആയിരക്കണക്കിനു പേരാണ് തടിച്ചുകൂടിയത്. കഴിഞ്ഞ തവണ കേരളത്തിൽ എത്തിയപ്പോൾ തനിക്കു നേരിട്ട മോശം അനുഭവത്തേക്കുറിച്ചും താരം പറഞ്ഞു. 

കഴിഞ്ഞ തവണ ഞാന്‍ കേരളത്തില്‍ എത്തിയപ്പോള്‍ എനിക്കൊരു പ്രശ്നം ഉണ്ടായിരുന്നു. ഒരു മാളിലേക്ക് ഞാന്‍ വരുന്നതിന് അവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ദൈവത്തിന് പല പദ്ധതികളാണ് ഉള്ളത്. അതെനിക്ക് ഇപ്പോള്‍ മനസിലായി. ആ മാളില്‍ 200, 300 ആളുകളായിരിക്കും എന്നെ കാണാന്‍ വരുന്നത്. പക്ഷേ ഇവിടെ ആയിരക്കണക്കിന് കണ്ണുകളാണ് എന്നെ കാണുന്നത്. ഇത് ശിവഭഗവാന്‍ തനിക്കുവേണ്ടി നിശ്ചയിച്ചിരിക്കുന്നതാണ്. എനിക്ക് വളരെ സന്തോഷം. അന്ന് എനിക്ക് അവസരം നിഷേധിക്കപ്പെട്ടത് നന്നായി. അതുകൊണ്ടാണ് നിങ്ങളെയെല്ലാം കാണാനായത്.- ഷക്കീല പറഞ്ഞു.

ഷക്കീലയെ കാണാനായി വൻ ജനക്കൂട്ടമാണ് എത്തിയത്. നിറഞ്ഞ കയ്യടിയോടെയാണ് താരം വേദി‌യിൽ കയറിയത്. ‌ക്ഷേത്രത്തിലെ പരിപാടിയുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്.

ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിന്‍റെ ട്രെയ്ലര്‍ ലോഞ്ചില്‍ പങ്കെടുക്കാൻ കോഴിക്കോട് എത്തിയപ്പോഴായിരുന്നു താരത്തിന് മോശം അനുഭവം ഉണ്ടായത്. പരിപാടിയില്‍ ഷക്കീല ഉണ്ടെന്ന കാരണത്താല്‍ മാള്‍ അധികൃതര്‍ പ്രോഗ്രാമിന് അനുമതി നിഷേധിച്ചതായി ഒമര്‍ ലുലു ആരോപിച്ചു. എന്നാല്‍ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി എന്നാണ് മാൾ അധികൃതർ പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക