ചലച്ചിത്രം

'ലൂസിഫർ പോലെയല്ല, എമ്പുരാൻ വേറെ ലെവൽ പടമാണ്'; മോഹൻലാലിനൊപ്പം താനുമുണ്ടാകുമെന്ന് ബൈജു സന്തോഷ്

സമകാലിക മലയാളം ഡെസ്ക്

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും പ‍ൃഥ്വിരാജും ഒന്നിക്കുന്ന എമ്പുരാൻ. വമ്പൻ ഹിറ്റായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായാണ് ചിത്രം എത്തുന്നത്. ചിത്രത്തേക്കുറിച്ചുള്ള പുതിയ അപ്ഡേറ്റുകൾ അറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് എമ്പിരാനേക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് നടൻ ബൈജു സന്തോഷ്. എമ്പുരാൻ വേറെ ലെവൽ പടമാണ് എന്നാണ് താരം പറയുന്നത്. 

ബൂമറാങ് സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് എമ്പുരാനേക്കുറിച്ച് ചോദ്യം എത്തിയത്. ‘‘എന്നെ നാലു ദിവസം മുൻപ് പൃഥ്വിരാജ് വിളിച്ചിരുന്നു. പുള്ളി ഗുജറാത്തിൽ ലൊക്കേഷൻ കാണാൻ പോയതാണെന്ന് പറഞ്ഞു. ആദ്യ ഭാഗം പോലെ ആകില്ല എമ്പുരാൻ. ഒരുപാട് രാജ്യങ്ങളിൽ ഷൂട്ടിങ് ഉണ്ട്‌. വേറൊരു ലെവൽ പടമാണ്. ബാക്കി കഥയൊക്കെ പിന്നെ പറയാം.’’- ബൈജു പറഞ്ഞു. 

എമ്പുരാനിൽ മോഹന്‍ലാലിനൊപ്പം തന്നെ കാണുമല്ലോ എന്ന ചോദിച്ചപ്പോൾ ബൈജു പറഞ്ഞത് ഇങ്ങനെ; ‘‘ഈ സിനിമയിൽ ലാലേട്ടന്റെ കൂടെത്തന്നെ ആയിരിക്കുമല്ലോ. ആയിരിക്കും, കാരണം ഈ സിനിമയിൽ മമ്മൂക്ക ഇല്ലല്ലോ. ഇനി മമ്മൂക്ക ഉണ്ടാകുമോ എന്നൊന്നും എനിക്ക് അറിയില്ല കേട്ടോ. മലയാള സിനിമയിൽ എന്തു വേണമെങ്കിലും സംഭവിക്കാം. ചിലപ്പോ ഗെസ്റ്റ്‌ അപ്പിയറൻസ് ആയി വന്നാലോ.’’

മോഹൻലാലിന്റെ എതിർ ചേരിയിലുള്ള  മുരുകന്‍ എന്ന രാഷ്ട്രീയക്കാരനായാണ് ബൈജു എത്തിയത്. അവസാന ഭാ​ഗത്തെ താരത്തിന്റെ ‘‘ഒരു മര്യാദയൊക്കെ വേണ്ടെടേ’’ എന്ന ഡയലോ​ഗ് വൻ ഹിറ്റായിരുന്നു. മോഹൻലാൽ അവതരിപ്പിക്കുന്ന അബ്രാം ഖുറേഷിയുടെ ജീവിതമാകും എമ്പുരാനിൽ കാണിക്കുക എന്നാണ് സൂചന. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു