ചലച്ചിത്രം

മലൈക്കോട്ടൈ വാലിബനിൽ മോഹൻലാലിനൊപ്പം കമൽഹാസനും?

സമകാലിക മലയാളം ഡെസ്ക്


വർഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തകളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോൾ ആരാധകരിൽ ആവേശം നിറച്ചുകൊണ്ട് മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. 

‘മലൈക്കോട്ടൈ വാലിബനി'ൽ തമിഴിലെ സൂപ്പർ താരം എത്തുമെന്നാണ് റിപ്പോർട്ടുകൾ. തെന്നിന്ത്യൻ സൂപ്പർതാരം കമൽഹാസൻ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ട്രെഡ് അനലിസ്റ്റായ ശ്രീധർപിള്ളയാണ് വാർത്ത പുറത്തുവിട്ടത്. എന്നാൽ ഇതേക്കുറിച്ച് ഔദ്യോ​ഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല. ബോളിവുഡ് താരം വിദ്യുത് ജാംവാല്‍ വില്ലന്‍ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

‘ഉന്നൈ പോലൊരുവന്‍’ എന്ന ചിത്രത്തിലാണ് മോഹൻലാലും കമൽ ഹാസനും ആദ്യമായി ഒന്നിച്ചത്. ബോളിവുഡ് സൂപ്പർഹിറ്റ് ചിത്രം എ വെനസ്ഡേയുടെ റീമേക്കായാണ് ചിത്രം എത്തിയത്. 

​ഗുസ്തിക്കാരന്റെ വേഷത്തിലാകും മലക്കോട്ടൈ വാലിബനിൽ മോഹൻലാൽ എത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആവും ചിത്രം നിർമിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി  ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''