ചലച്ചിത്രം

​ഗോൾഡിനെക്കുറിച്ച് ലിസ്റ്റിനോട് ചോദ്യം, "ഓർമ്മിപ്പിക്കല്ലേ പൊന്നേ" എന്ന് സുരാജിന്റെ കൗണ്ടർ; വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

​'ഗോൾഡ്' ഒരു അൽഫോൺസ് പുത്രൻ സിനിമയാണെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ​വലിയ ഹിറ്റ് കൊടുത്തിട്ടുള്ള ഒരാളുടെ കോൺഫിഡൻസിനൊപ്പം നിൽക്കുകയായിരുന്നെന്നാണ് സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ലിസ്റ്റിൻ നൽകിയ മറുപടി. സുരാജ് വെഞ്ഞാറമൂട്, ലെന, സിദ്ദിഖ് എന്നിവർ അഭിനയിക്കുന്ന ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത 'ന്നാലും ൻറെളിയാ' എന്ന ചിത്രത്തിന്റെ പത്രസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു ലിസ്റ്റിൻ. 

ലിസ്റ്റിനൊപ്പം സുരാജ് വെഞ്ഞാറമൂടും വേദിയിലിരിക്കെയാണ് ഗോൾഡിനെ കുറിച്ചുള്ള ചോദ്യം വന്നത്. ഉടനെ സുരാജിൻറെ കമൻറെത്തി, "ഗോൾഡ് എന്നും പറഞ്ഞ്...അയാളിപ്പോൾ മര്യാദക്ക് ഇരിക്കുകയാണ്", എന്നായിരുന്നു സുരാജിൻറെ മറുപടി.​ ബോക്സ് ഓഫീസിൽ പരാജയപ്പെട്ട പല ചിത്രങ്ങളും ഓൺലൈൻ പ്ലാറ്റ്ഫോമിൽ മികവ് കാണിച്ചിട്ടുണ്ട്, ​ഗോൾഡ് എങ്ങനെയാണ് എന്ന ചോദ്യത്തിന് "ഓർമ്മിപ്പിക്കല്ലേ പൊന്നേ" എന്നായിരുന്നു സുരാജിന്റെ കൗണ്ടർ.  ​ഗോൾഡ് ഓൺലൈൻ റിലീസ്  ചെയ്തതേയുള്ളൂ എന്നും പ്രതികരണങ്ങൾ വരുന്നതേയുള്ളു എന്നുമാണ് ലിസ്റ്റിൻ പറ‍ഞ്ഞത്. 

പിന്നാലെ ​ഗോൾഡിനെക്കുറിച്ച് തന്നെ സംസാരിക്കുകയായിരുന്നു ലിസ്റ്റിൻ. "അതൊരു അൽഫോൺസ് പുത്രൻ സിനിമയാണ്. വലിയ ഹിറ്റ് കൊടുത്തിട്ടുള്ള ഒരാളുടെ കോൺഫിഡൻസ് വേറൊരു തലത്തിലാണ്. ഒന്നുരണ്ട് സിനിമകൾ പരാജയപ്പെട്ട അല്ലെങ്കിൽ ഒരു പുതിയ സംവിധായകൻ അങ്ങനെയുള്ളവർക്ക് വേറൊരു സ്വീകാര്യതയാണ്. എന്നുപറഞ്ഞപോലെ വലിയൊരു ഹിറ്റ് കൊടുത്തിട്ട് നിൽക്കുന്ന ഒരാൾക്ക് വേറെ രീതിയിലുള്ള കോൺഫിഡൻസ് ഉണ്ടാകും. അപ്പോ നമ്മൾ ആ വ്യക്തിയുടെ കൂടെ നിൽക്കുക എന്നുള്ളതാണ്. നമ്മളിപ്പോൾ അത് ശരിയല്ല, ഇതു ശരിയല്ല എന്ന് പറയുമ്പോൾ ആൾക്കുകൂടെ അത് തോന്നണം. വലിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കുമ്പോൾ അങ്ങനെയൊരു സംഭവം കൂടെയുണ്ട്", ലിസ്റ്റിൻ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു