ചലച്ചിത്രം

ആശ്വാസം, ജെറെമി റെന്നർ ജീവിതത്തിലേക്ക്; ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയിൽ നിന്നുള്ള സെൽഫിയുമായി താരം

സമകാലിക മലയാളം ഡെസ്ക്

നെവാദ; ഹോളിവുഡ് നടൻ ജെറെമി റെന്നർ ​ഗുരുതരാവസ്ഥയിലാണെന്ന വാർത്ത ലോകമെമ്പാടുമുള്ള ആരാധകർ ഞെട്ടലോടെയാണ് കേട്ടത്. മഞ്ഞു നീക്കുന്നതിനിടെയാണ് താരം അപകടത്തിൽപ്പെട്ടത്. ഇപ്പോൾ ആരാധകർക്ക് ആശ്വാസമായി താരത്തിന്റെ പോസ്റ്റ് എത്തിയിരിക്കുകയാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിന്റെ ചിത്രം താരം തന്നെയാണ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. 

നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി. ടൈപ്പ് ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് ഞാൻ. എന്നാൽ നിങ്ങൾ എല്ലാവരോടുമുള്ള സ്നേഹം അറിയിക്കുന്നു.- എന്നാണ് ജെറെമി കുറിച്ചത്. ശസ്ത്രക്രിയ പൂർത്തിയായതിന് ശേഷമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. നേസൽ കനൂലയുമായി ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ടുള്ള സെൽഫിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖത്ത് പരുക്കേറ്റതിന്റെ പാടുകളും കാണാം. 

എന്തായാലും ആരാധകർക്ക് ആശ്വാസമാവുകയാണ് താരത്തിന്റെ പോസ്റ്റ്. സൂപ്പർതാരത്തിന്റെ തിരിച്ചുവരവിൽ സന്തോഷം പങ്കുവച്ചുകൊണ്ട് നിരവധി താരങ്ങളാണ് കമന്റ് ചെയ്യുന്നത്. ക്രിസ് ഹെംസ് വർത്ത്, ക്രിസ് ഇവാൻസ്, ക്രിസ് പ്രാറ്റ്, ആഷ്ലി ബെൻസൺ, ജിമ്മി ഫാലൺ, റൂസ്സോ ബ്രദേഴ്സ് തുടങ്ങിയവർ കമന്റുകളുമായി എത്തി. 

നെവാഡ-കാലിഫോർണിയ അതിർത്തിയിലുള്ള ‌റെനോയിൽ ഞായറാഴ്ച്ചയാണ് അപകടമുണ്ടായത്. ഉടനെ തന്നെ നടനെ ആകാശമാർഗം ആശുപത്രിയിലെത്തിക്കുകയായിരുന്നു. വാഷോവിലെ അതിശൈത്യമുള്ള പ്രദേശത്താണ് ജെറമി റെന്നർ താമസിക്കുന്നത്. പുതുവർഷ തലേന്ന് കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് പ്രദേശത്തെ 35,000 വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. അവഞ്ചേഴ്‌സ്, കാപ്റ്റൻ അമേരിക്ക തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് പ്രശസ്തനാണ് ജെറെമി റെന്നെർ.  ദി ഹർട്ട് ലോക്കർ എന്ന സിനിമയിലെ പ്രകടനം 2010 ഓസ്‌കറിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. മെയർ ഓഫ് കിങ്‌സ്ടൗൺ ആണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ