ചലച്ചിത്രം

'103 ഡി​ഗ്രി പനി, ക്ലൈമാക്സ് ഷൂട്ടിനിടയിൽ അടുത്തുള്ള ഗാരേജിൽ പോയി തറയില്‍ ബെഡ്ഷീറ്റ് വിരിച്ച് കിടന്നുറങ്ങും'; വിജയിന്റെ ഡെഡിക്കേഷൻ

സമകാലിക മലയാളം ഡെസ്ക്

രാധകരെ ആവേശത്തിലാക്കിക്കൊണ്ട് വിജയിന്റെ വാരിസ് റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച റിപ്പോർട്ടുകളാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് വിജയിനെക്കുറിച്ച് നടി ഖുശ്ബു സുന്ദർ പറഞ്ഞ വാക്കുകളാണ്. കടുത്ത പനി ബാധിച്ചിരിക്കുമ്പോഴാണ് വിജയ് ക്ലൈമാക്സ് ഷൂട്ടിന് എത്തിയത് എന്നാണ് പറയുന്നത്. 

വാരിസ് ക്ലൈമാക്സ് ഷൂട്ടിന്‍റെ സമയത്ത് അദ്ദേഹത്തിന് 103 ഡിഗ്രി പനി ഉണ്ടായിരുന്നു. പക്ഷേ വലിയ സെറ്റും ചിത്രത്തിലെ എല്ലാ അഭിനേതാക്കളും ചേര്‍ന്നുള്ള കോമ്പിനേഷന്‍ സീനുകളാണ് എടുക്കാനുണ്ടായിരുന്നത്. ഷൂട്ട് തീര്‍ത്തേ പറ്റൂ. ഈ മനുഷ്യന്‍ ഷൂട്ടിന്‍റെ ഇടവേളയില്‍ അടുത്തുള്ള ഒരു ഗാരേജിലേക്ക് പോയി തറയില്‍ ഒരു ബെഡ്ഷീറ്റ് വിരിച്ച് കിടന്ന് ഉറങ്ങും. വിളിക്കുമ്പോള്‍ അവിടെനിന്ന് എണീറ്റ് വരും. ഷൂട്ട് പൂര്‍ത്തിയാക്കിയതിന്റെ അടുത്ത ദിവസം അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റ് ആയി. - സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തിൽ ഖുശ്ബു പറഞ്ഞു. 

അതാണ് ഡെഡിക്കേഷൻ എന്നാണ് ഖുശ്ബു പറയുന്നത്. കര്‍മ്മമാണ് പ്രാര്‍ഥന എന്ന് പറയില്ലേ.  അതുപോലെ തൊഴിലാണ് എന്‍റെ ദൈവം. അതുകൊണ്ടാണ് ഇത്തരം മനുഷ്യര്‍ വലിയ വിജയികളാവുന്നതെന്നും ഖുഷ്ബു പറഞ്ഞു. 

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രം മാസ് ഫാമിലി എന്റർടെയ്നർ ആണ്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത