ചലച്ചിത്രം

'അങ്ങനെ തോറ്റു കൊടുക്കാനുള്ളതല്ല ജീവിതം', 73-ാം വയസിൽ 10-ാം ക്ലാസ് പരീക്ഷ ജയിച്ച് നടി ലീന

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: അങ്ങനെ തോറ്റു കൊടുക്കാനുള്ളതല്ല ജീവിതം, ഇത് ലീനാമ്മച്ചിയുടെ മധുര പ്രതികാരം. തോറ്റു പോയ കണക്കും രസതന്ത്രവും സേ പരീക്ഷ എഴുതി പത്താം ക്ലാസ് കടമ്പ കടന്നിരിക്കുകയാണ് 73-ാം വയസിൽ നടി ലീസ ആന്റണി. ആറുപതിറ്റാണ്ടിന് ശേഷമാണ് ലീന വീണ്ടും പഠനത്തിന്റെ വഴിയിലേക്ക് തിരിച്ചെത്തിയത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷമാണ് നാടകനടിയായ ലീന കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. 

സെപ്റ്റംബറിൽ തുടർ വിദ്യാപദ്ധതി പ്രകാരം പത്താം ക്ലാസ് പരീക്ഷയെഴുതിയെങ്കിലും ഫലം വന്നപ്പോൾ കണക്കും രസതന്ത്രവും ഒഴികെയുള്ള വിഷയങ്ങൾ മാത്രമാണ് ജയിച്ചത്. തുടർന്ന് രണ്ട് വിഷയങ്ങളിലും സേ പരീക്ഷ എഴുതി വിജയിച്ചു.

ഭർത്താവും നടനുമായ കെഎൽ ആന്റണിയുടെ മരണത്തിനുശേഷമുള്ള ഒറ്റപ്പെടലിലാണ് ലീന പഠനം തുടരാൻ തീരുമാനിച്ചത്. തൈക്കാട്ടുശ്ശേരി ഉളവയ്‌പ്പിൽ വീടിനടുത്തുള്ള കേന്ദ്രത്തിലായിരുന്നു ക്ലാസ്. മകൻ ലാസർ ഷൈനും മരുമകൾ അഡ്വ. മായാകൃഷ്ണനുമാണ് പത്താംതരം പരീക്ഷയ്ക്കുള്ള വഴിയൊരുക്കിയത്.

ഇനി പ്ലസ് വൺ തുല്യത എഴുതാനാണ് തീരുമാനം. കൂടാതെ സ്പോക്കൺ ഇം​ഗ്ലീഷ് പഠിക്കുന്നുണ്ട്. മൂന്ന് മാസമായി കലാമണ്ഡലം അശ്വതിയുടെ കീഴിൽ കൂടിയാട്ടവും പരിശീലിക്കുന്നുണ്ട്. ലീനയുടെ സന്തോഷത്തിൽ പങ്കുചേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭിനന്ദനം അറിയിച്ചുരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

മാങ്ങ അച്ചാർ മുതൽ കൊഴുക്കട്ട വരെ; ​ഗൂ​ഗിളിൽ ഇന്ത്യക്കാര്‍ തിരഞ്ഞ റെസിപ്പികൾ

9ാം മാസത്തിലേക്ക്; നിറവയറില്‍ ഡാന്‍സുമായി അമല പോള്‍

നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂ വേണ്ട; പൂജയ്ക്ക് ഉപയോഗിക്കാം: ദേവസ്വം ബോര്‍ഡ്

'കൈയില്‍ എത്ര പണമുണ്ട്?' രജിസ്റ്ററില്‍ എഴുതണം; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം