ചലച്ചിത്രം

'ആ കഥാപാത്രം പിന്നീട് ഐശ്വര്യ റായ് ചെയ്തു': മഞ്ജു വാര്യർ

സമകാലിക മലയാളം ഡെസ്ക്

നിക്ക് തമിഴിൽ നിന്നും വന്ന ആദ്യ അവസരം അസുരൻ എന്ന ചിത്രമല്ലെന്ന് നടി മഞ്ജു വാര്യർ. മലയാളത്തിൽ തിരക്കിട്ട് അഭിനയിക്കുന്നതിന് ഒപ്പം തമിഴിൽ നിന്നും നിരവധി അവസരങ്ങൾ വന്നിരുന്നു. എന്നാൽ അന്ന് അതൊന്നും സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു.

ഒന്നാമത് ഡേറ്റ് കിട്ടാത്തതായിരുന്ന പ്രശ്നം. പിന്നീട് മറ്റ് പല കാര്യങ്ങൾ കൊണ്ടും അവസരങ്ങൾ തള്ളേണ്ടി വന്നു. ആയിഷ എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി നൽകിയ ഒരു അഭിമുഖത്തിലാണ് മഞ്ജുവിന്റെ പ്രതികരണം.

'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' എന്ന ചിത്രത്തിന് വേണ്ടി സംവിധായകൻ രാജീവ് മേനോൻ ആദ്യം സമീപിച്ചത് തന്നെ ആയിരുന്നെന്നും പിന്നീട് ആ കഥാപാത്രം ഐശ്വര്യ റായ് ആണ് ചെയ്തതെന്നും മഞ്ജു പറഞ്ഞു. സിനിമയ്ക്ക് വേണ്ടി തന്നെ എപ്പോൾ വേണമെങ്കിലും സമീപിക്കാം. എത്തിപ്പെടാൻ പറ്റുന്നില്ലെന്ന പരാതി ആർക്കുമില്ലെന്നും മഞ്ജു പറഞ്ഞു.

2000 ലാണ് 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' എന്ന ചിത്രം രാജീവ് മേനോന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്നത്. മമ്മൂട്ടി, അജിത്, തബു, ഐശ്വര്യ റായ്, അബ്ബാസ്, ശ്രീവിദ്യ, ശ്യാമിലി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു