ചലച്ചിത്രം

'എല്ലാം നുണയാണ്'; ശുഭ്മാനുമായി പ്രണയത്തിലല്ലെന്ന് സോനം; സാറാ അലി ഖാനെ കുത്തി പോസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് താരം ശുഭ്മാൻ ​ഗിൽ ബോളിവുഡ് നടി സാറാ അലി ഖാനുമായി പ്രണയത്തിലാണെന്ന് വാർത്തകൾ വരാൻ തുടങ്ങിയിട്ട് ഏറെനാളായി. ഇരുവരും പലസ്ഥലങ്ങളിലും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ അതിനിടെ പഞ്ചാബി നടിയും മോഡലുമായ സോനം ബജ്‌വയുമാണ് ​ഗിൽ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ അഭ്യൂഹങ്ങൾ തള്ളിക്കൊണ്ട് സോനം പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇരട്ടസെഞ്ചറി നേടിയതിനു പിന്നാലെ ഗില്ലിനെ അഭിനന്ദിച്ച് സോനം പോസ്റ്റിട്ടിരുന്നു. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ പുറത്തുവരാൻ തുടങ്ങിയത്. സോനത്തോടുള്ള സ്നേഹം കൊണ്ടാണ് ശുഭ്മാൻ ​ഗിൽ തുടർച്ചയായി സെഞ്ച്വറി അടിക്കുന്നത് എന്ന തരത്തിലായിരുന്നു കമന്റുകൾ. എന്നാൽ തങ്ങൾ പ്രണയത്തിലാണ് എന്നത് നുണയാണ് എന്നാണ് സോനം കുറിച്ചത്. പോസ്റ്റിനെ ശ്രദ്ധേയമാക്കിയത് സാറ എന്ന വാക്കാണ്. 

യേ സാറാ കാ സാരാ ജൂട്ട് ഹേ (അതെല്ലാം നുണയാണ്) എന്ന കുറിപ്പിൽ ഗില്ലിനു കൈകൊടുക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. സാറ എന്ന പേര് രണ്ട് പ്രാവശ്യം ആവർത്തിക്കപ്പെട്ടതോടെ ശുഭ്മാനും സാറയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചാണ് സോനം ഉദ്ദേശിച്ചത് എന്നായി ആരാധകരുടെ കണ്ടുപിടുത്തം. ഗില്ലും സാറ അലി ഖാനും ഡേറ്റിങ്ങിലാണെന്നു ഇതോടെ സ്ഥിരീകരിക്കാമെന്ന് ഒരുകൂട്ടം ആരാധകരുടെ കമന്റ്.

കഴിഞ്ഞവർഷം സോനം ബജ്‌വയ്‌ക്കൊപ്പം ശുഭ്‌മാൻ ഒരു ടോക്ക് ഷോയിൽ പങ്കെടുത്തിരുന്നു. സംസാരത്തിനിടെ, പ്രണയ ജീവിതത്തെക്കുറിച്ച് ഗില്ലിനോടു സോനം വളരെ രസകരമായ ചില ചോദ്യങ്ങൾ ചോദിച്ചു. ബോളിവുഡിലെ ഏറ്റവും മികച്ച നടിയെക്കുറിച്ച് ചോദിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ സാറ അലി ഖാന്റെ പേരാണ് ഗിൽ പറഞ്ഞത്. ബോളിവുഡ് താരവുമായി ഡേറ്റിങ് നടത്തുമോ എന്നു ചോദിച്ചപ്പോൾ ‘ഒരുപക്ഷേ’ എന്നായിരുന്നു ഗില്ലിന്റെ മറുപടി. അന്നുമുതൽ ഗില്ലും സാറയും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹം ഉയർന്നിരുന്നു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍