ചലച്ചിത്രം

കൊട്ട മധുവോ? കോട്ട മധുവോ? ലത്തീഫിന്റെ എല്ലാ പത്രത്തിലും ഒരേ വാർത്ത; കാപ്പയിലെ 10 അബദ്ധങ്ങൾ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കാപ്പ. തിയറ്ററിൽ മികച്ച വിജയം നേടിയ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. അതോടെ ചിത്രത്തിന് കയ്യടിച്ചും വിമർശിച്ചുമുള്ള അഭിപ്രായങ്ങളും നിറയുകയാണ്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ചിത്രത്തിലെ 10 അബദ്ധങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള വിഡിയോ ആണ്. 

ചിത്രത്തിന്റെ മേക്കിങ്ങിനിടെ സംഭവിച്ച അബുദ്ധങ്ങളാണ് വിഡിയോയിൽ പറയുന്നത്. ആസിഫ് അലിയുടെ ആനന്ദ് എന്ന കഥാപാത്രം ആദ്യമായി മധുവിനെ കാണുന്ന രം​ഗത്തിൽ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് ഇരുട്ടി വെളുക്കുന്നത് എന്നാണ് വിഡിയോയിൽ പറയുന്നത്. മധുവിനെ കുറിച്ച് ആനന്ദ് ​ഗൂ​ഗിളിൽ സർച്ച് ചെയ്യുമ്പോൾ വരുന്നത് സിനിമയിൽ ഇനിയും കാണിക്കാത്ത രം​ഗത്തെ സ്റ്റിൽസാണ്. 

കൂടാതെ ലത്തീഫിന്റെ പത്രത്തിൽ സ്ഥിരമായി അച്ചടിക്കപ്പെടുന്നത് ഒരേ വാർത്തകൾ തന്നെയാണെന്നും വിഡിയോയിൽ പറയുന്നു. പൃഥ്വിരാജിന്റെ കൊട്ട മധു എന്ന കഥാപാത്രം ടൈറ്റിൽ കാർഡിൽ എത്തുമ്പോൾ കോട്ട് മധു ആകുന്നുണ്ട്. ചിത്രത്തിലെ ലോജിക് ഇല്ലായ്മയേയും വിഡിയോയിൽ ചോദ്യം ചെയ്യുന്നുണ്ട്. മൂവി മലയാളം മാനിയ എന്ന യൂട്യൂബ് ചാനലിലാണ് വിഡിയോ വന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ