ചലച്ചിത്രം

'സിനിമ വ്യവസായം വളരെ മോശമാണ്', നിരോധനം നീക്കിയതിന് പിന്നാലെ അടുത്ത ട്വീറ്റുമായി കങ്കണ 

സമകാലിക മലയാളം ഡെസ്ക്

ട്വിറ്റർ നിരോധനം നീക്കിയതിന് പിന്നാലെ സിനിമ വ്യവസായത്തെ വിമർശിച്ച് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വീറ്റ്. സിനിമാ വ്യവസായം വളരെ മോശവും അസംസ്കൃതവുമാണെന്നാണ് കങ്കണയുടെ പുതിയ ട്വീറ്റ്. ഏതെങ്കിലും തരത്തിൽ ഒരു പ്രോജക്റ്റ് ചെയ്യാൻ ആ​ഗ്രഹിച്ചാൽ കലയ്ക്ക് മറ്റൊരു ലക്ഷ്യവുമില്ലെന്ന മട്ടിൽ വ്യവസായം നിയന്ത്രിക്കുന്നവർ നിങ്ങളുടെ മുഖത്തേക്ക് മിന്നുന്ന കറൻസി നോട്ടുകൾ വലിച്ചെറിയും. അത് അവരുടെ നിലവാരത്തകർച്ചെയെയാണ് സൂചിപ്പിക്കുന്നതെന്നും നടി പറഞ്ഞു. 

വിദ്വേഷ പോസ്റ്റുകളുടെ പേരിൽ ട്വിറ്റർ അക്കൗണ്ട് റദ്ദാക്കിയവരുടെ പട്ടികയിൽ കങ്കണയുമുണ്ടായിരുന്നു. 2021ൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷമുള്ള ബംഗാളിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് വിദ്വേഷ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കങ്കണയുടെ അക്കൗണ്ട് ട്വിറ്റർ നിരോധിച്ചത്. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷമാണ് റദ്ദാക്കിയ അക്കൗണ്ടുകൾ വീണ്ടും പുനസ്ഥാപിച്ചത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി