ചലച്ചിത്രം

സാറെ ഒരബദ്ധം പറ്റിയതാണ്; ജിബിൻ ഇനി കള്ളനെ പിടിക്കാത്ത പൊലീസ് അല്ല, സിനിമാ സ്റ്റൈലിൽ സ്റ്റീരിയോ മോഷ്ടാവിനെ കുടുക്കി നടൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; റോഡിൽ പാർക്ക് ചെയ്ത തന്റെ കാറിൽ നിന്ന് സ്റ്റീരിയോ മോഷ്ടിച്ച കള്ളനെ കയ്യോടെ പിടികൂടി സിനിമാ നടനായ പൊലീസുകാരൻ. തിരുവനന്തപുരം പിഎംജിക്കു സമീപമുള്ള കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥനും ചലച്ചിത്രതാരവുമായ ജിബിൻ ഗോപിനാഥനാണ് സിനിമാസ്റ്റൈലിൽ കള്ളനെ പിടിച്ച് സ്റ്റാറായത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെ ജിബിൻ തന്നെയാണ് കള്ളനെ പിടിച്ച കഥ പങ്കുവച്ചത്. 

വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ജിബിന്റെ കാറിൽ നിന്ന് സ്റ്റീരിയോ മോഷ്ടിക്കാൻ ശ്രമിച്ച കള്ളനാണ് പിടിയിലായത്.  16 വർഷത്തെ പൊലീസ് ജീവിതത്തിൽ ഒരു മോഷ്ടാവിനെ പിടിച്ചിട്ടില്ലെന്ന പാപഭാരം ഇതോടെ കഴുകി കളഞ്ഞുവെന്നാണ് അദ്ദേഹം കുറിച്ചത്. നഗരത്തിലെ കാർ ഷോറൂമിലെ ജീവനക്കാരനായ ആനയറ സ്വദേശി നിധീഷ് ആണ് പിടിയിലായത്. മിന്നൽ മുരളി, കോൾഡ‍് കേസ്, ദ് ഗ്രേറ്റ് ഫാദർ തുടങ്ങിയ ഒട്ടേറെ സിനിമകളിൽ ജിബിൻ അഭിനയിച്ചിട്ടുണ്ട്. നിരവധി പരസ്യചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 

ജിബിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്

ഇന്നൊരു സംഭവം ഉണ്ടായി.എന്റെ 16 വർഷത്തെ police ജീവിതത്തിൽ ഇതുവരെ ഒരു മോഷ്ടാവിനെ എനിക്ക് പിടിക്കാനുള്ള അവസരം ഉണ്ടായിട്ടില്ല.ഇനി കഥയിലേക്ക്, വൈകിട്ട് 6.20 മണിയോടെ ന്റെ ചെക്കന്റെ chocolate കൊതി നിർബന്ധം കാരണം, അത് വാങ്ങാൻ two വീലറിൽ പുറത്തേക്കിറങ്ങിയതാണ്. വീട്ടിലേക്ക് കയറുന്നതിന്റെ അരികിൽ കുറച്ച് അടുത്തായാണ് എന്റെ car park ചെയ്തിരുന്നത്.. ചെറിയ gate അടഞ്ഞു കിടന്നതിനാൽ തുറക്കാൻ ചെന്ന ഞാൻ, car നോട്‌ ചേർന്ന് കാറിനു road ലേക്ക് ഇറങ്ങാൻ പറ്റാതെ ഒരു auto park ചെയ്തേക്കുന്നത് കണ്ട്,അടുത്തൊന്നുമില്ലാത്ത അതിന്റെ driver നെ മനസ്സിൽ തെറി പറഞ്ഞു ചെറിയ gate open ആക്കി തിരിഞ്ഞ ഞാൻ, എന്തോ ഒരു അസ്വാഭാവികത feel ചെയ്തിട്ട് കാറിലേക്ക് നോക്കി.ഒരു നിമിഷം സംശയിച്ചു എന്റെ car അല്ലെയെന്നു.

കാരണം driving seat ൽ വേറൊരാൾ അതിനകത്തിരിപ്പുണ്ട്.അപ്പൊ അതിനൊരു തീരുമാനം ആവണമല്ലോ എന്ന് കരുതി അയാൾ പുറത്തിറങ്ങാൻ wait ചെയ്തു.ഒരു മിനിറ്റിൽ അദ്ദേഹം car ലേ audio video മോണിറ്റർ system എല്ലാം കൈയിൽ പിടിച്ചു വളരെ നൈസർഗികമായ ഒരു ചിരിയോടെ എന്നെ നോക്കി.എന്താ ഇവിടെ പരിപാടി എന്ന ചോദ്യത്തിന്, ഏയ്‌ ഒന്നുല്ല എന്ന് നിഷ്കളങ്കമായി മറുപടി തന്നു.കൈയിൽ എന്താണ് എന്ന് ചോദിച്ചപ്പോ എനിക്ക് മനസ്സിലാകാത്തത് കൊണ്ടാണെന്നു തോന്നുന്നു അദ്ദേഹം പറഞ്ഞത് stereo എന്നാണ്. എങ്ങോട്ടാണ് എന്ന് ചോദിച്ചപ്പോ "സാറെ ഒരബദ്ധം പറ്റിയതാണ്. ക്ഷമിക്കണം, "എന്ന്. ചെറുതായി 

മനസ്സലിവ് തോന്നിയെങ്കിലും ഉടൻ കോളറിനു കുത്തിപ്പിടിച്ചു തൊട്ടടുത്ത കടയിൽ കൊണ്ടുപോയി ചാരിനിർത്തി. ആൾക്കാരെ വിളിച്ചുകൂട്ടി, പിന്നെ police ആയി പത്രക്കാരായി.. എന്തായാലും museum station ൽ case എടുത്തു അയാളെ അകത്താക്കിയിട്ടുണ്ട്. അങ്ങനെ service ൽ ഇരിക്കെ സ്വന്തം വാഹനത്തിലെ മോഷണം കണ്ടുപിടിച്ചു ആ പാപഭാരം ഞാനിന്നു കഴുകി കളഞ്ഞു സുഹൃത്തുക്കളെ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ