ചലച്ചിത്രം

ഡിസൈനര്‍ മസബ ഗുപ്തയും നടന്‍ സത്യദീപ് മിശ്രയും വിവാഹിതരായി; ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ ഫാഷന്‍ ഡിസൈനറും നടിയുമായ മസബ ഗുപ്തയും നടന്‍ സത്യദീപ് മിശ്രയും വിവാഹിതരായി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് വിവാഹ വാര്‍ത്ത താരം പങ്കുവച്ചത്. 

ഇന്ന് രാവിലെ ഞാന്‍ എന്റെ ശാന്തമായ സമുദ്രത്തെ വിവാഹം കഴിച്ചു. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സ്ഥിരതയുടെയും ഏറ്റവും പ്രധാനമായി ചിരിയുടെയും നിരവധി ജീവിതനിമിഷങ്ങള്‍ക്ക് തുടക്കമാവുകയാണ്. അടിക്കുറിപ്പ് തിരഞ്ഞെടുക്കാന്‍ എന്നെ അനുവദിച്ചതിന് നന്ദി- ഈ ജീവിതം മികച്ചതായിരിക്കും.- മസബ ഗുപ്ത കുറിച്ചു. ബോളിവുഡിലെ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകളുമായി എത്തുന്നത്. 

രജിസ്റ്റര്‍ വിവാഹമായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പാര്‍ട്ടി സംഘടിപ്പിക്കുന്നുണ്ടെന്നും മസബ ഗുപ്ത വോഗിനോട് പറഞ്ഞു. മസബ ഗുപ്തയുടെ തന്നെ ക്ലോത്തിങ് ബ്രാന്‍ഡായ ഹൗസ് ഓഫ് മസബയില്‍ നിന്നുള്ള വസ്ത്രങ്ങളാണ് ദമ്പതികള്‍ ധരിച്ചിരിക്കുന്നത്. വിവാഹം പോലെ വസ്ത്രവും ഏറെ സിംപിള്‍ ആയിരുന്നു. പിങ്ക് നിറത്തിലുള്ള ലെഹങ്കയില്‍ അതിമനോഹരിയായിരുന്നു മസബ. 

നടി നീന ഗുപ്തയുടേയും ക്രിക്കറ്റ് താരം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റേയും മകളാണ് മസബ. ഇരുവരുടേയും രണ്ടാം വിവാഹമാണ്. നിര്‍മാതാവ് മധു മന്ദേനയാണ് മസബയുടെ ആദ്യ ഭര്‍ത്താവ്. നടി അതിഥി റാവു ഹൈദരിയെയാണ് സത്യദീപ് ആദ്യം വിവാഹം ചെയ്തത്. ഫാഷന്‍ രംഗത്ത് ശ്രദ്ധേയയായ മസബ നെറ്റ്ഫഌക്‌സ് സീരീസായ മസബ മസബയിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ബോംബെ വെല്‍വറ്റ്, നോ വണ്‍ കില്ല്ഡ് ജെസ്സികാ, വിക്രം വേദ തുടങ്ങിയ സിനിമകളിലാണ് സന്ദീപ് മിശ്ര അഭിനയിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും