ചലച്ചിത്രം

പൃഥ്വിരാജ് പറഞ്ഞതെല്ലാം സത്യം; എല്ലാ കഥകളും പറഞ്ഞിട്ടുണ്ടെന്ന് ലോകേഷ് കനകരാജ്; വൈറലായി വിഡിയോ

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമാലോകത്തെ മുൻനിര സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിലെ അടുത്ത ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അതിനിടെ ലോകേഷിനെക്കുറിച്ചുള്ള നടൻ പൃഥ്വിരാജിന്റെ ഒരു കമന്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കനകരാജിന്റെ അടുത്ത് പത്ത് വര്‍ഷത്തേക്കുള്ള പ്രോജക്ടുകളുടെ വണ്‍ലൈന്‍ അറിയാമെന്നാണ് താരം പറഞ്ഞത്. ഇപ്പോൾ അതിനെക്കുറിച്ചുള്ള ലോകേഷിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

പൃഥ്വിരാജിന് തന്റെ സിനിമയുടെ കഥ അറിയാം എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ. ഒന്നിച്ച് ഒരു സിനിമയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നെന്നും ആ സമയത്താണ് കഥ പറഞ്ഞത് എന്നുമാണ് ലോകേഷ് പറയുന്നത്. ഞങ്ങൾ ഒരുമിച്ച് ഒരു സിനിമയിൽ വർക്ക് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ അത് നടന്നില്ല. ആ സമയത്ത് അദ്ദേഹത്തിനോട് അടുത്തത് എന്തൊക്കെയാണ് ചെയ്യാൻ പോകുന്നത് എന്നതിന്റെ ഒരു ലൈൻ അപ്പ് പറഞ്ഞിരുന്നു. അത് കേട്ട് അന്ന് അദ്ദേഹം എക്സൈറ്റഡ് ആയി. ശരിക്കും അടുത്ത പത്ത് വർഷത്തേക്ക് നിങ്ങൾക്ക് വേറെ കഥയൊന്നും എഴുതണ്ടതില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞിരുന്നു" ലോകേഷ് പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം.

എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ലോകേഷിന്റെ വിഡിയോ. കൈതി 2, റോളകസ് കഥാപാത്രത്തിന്റെ സ്പിൻ ഓഫ്, നിലവില്‍ നിര്‍മിക്കുന്ന സിനിമ എന്നിവയെക്കുറിച്ച് ലോകേഷ് തന്നോട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു പൃഥ്വി പറഞ്ഞത്. അതോടെ പൃഥ്വിരാജ് രൂക്ഷമായി ട്രോൾ ചെയ്യപ്പെട്ടിരുന്നു. എന്നാൽ ലോകേഷിന്റെ സ്ഥിരീകരണം വന്നതോടെ താരത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകൾ നിറയുകയാണ്. പൃഥ്വിരാജിന്റെ റേഞ്ച് വേറെയാണ് മോനെ എന്നാണ് ആരാധകരുടെ കമന്റുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു