ചലച്ചിത്രം

'എന്തിനാടി പൂങ്കുയിലേ' പാടി ജോജു ജോർജ്, ഇരട്ടയുടെ വരവറിയിച്ച് പ്രൊമോ സോങ്; ഫെബ്രുവരി 3ന് എത്തും

സമകാലിക മലയാളം ഡെസ്ക്

ജോജു ജോർജ് ഇരട്ടവേഷത്തിൽ എത്തുന്ന ഇരട്ട സിനിമയിലെ പ്രൊമോ സോങ് പുറത്ത്. 'എന്തിനാടി പൂങ്കുയിലേ' എന്നു തുടങ്ങുന്ന നാടൻ പാട്ടാണ് പുറത്തുവന്നത്. ബെനഡിക് ഷൈനിനും അഖിൽ ജെ ചന്ദിനും ഒപ്പം ജോജു ജോർജും ​ഗാനം ആലപിച്ചിട്ടുണ്ട്. ​ഗാനത്തിന്റെ റെക്കോർഡിങ് രം​ഗങ്ങൾക്കൊപ്പമാണ് പാട്ട് എത്തിയത്. ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചു. ഫെബ്രുവരി മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും. 

മണികണ്ഠൻ പെരുമ്പടപ്പാണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്. സോങ് അറേഞ്ചിങ് ആൻഡ് പ്രൊഡ്യൂസിങ് നിർവഹിച്ചിരിക്കുന്നത് ജേക്സ് ബിജോയാണ്. നായാട്ടിനു ശേഷം മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. നിർമാണ പങ്കാളികളായാണ് ഇരുവരും എത്തുന്നത്. അപ്പു പാത്തു പ്രൊഡക്ഷൻഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസർ സിജോ വടക്കനും ചേർന്നാണ് നിർമാണം. സംവിധാനം നിർവഹിച്ചിരിക്കുന്നത് രോഹിത് എം ജി കൃഷ്‍ണൻ ആണ്. 

അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ്‌ ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് .ലിറിക്‌സ് അൻവർ അലി. എഡിറ്റർ : മനു ആന്റണി, ആർട്ട് : ദിലീപ് നാഥ്‌ , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്സ്, സ്റ്റണ്ട്സ് : കെ രാജശേഖർ എന്നിവരാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'