ചലച്ചിത്രം

നടി ആനി വേഴ്ഷിങ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കാലിഫോര്‍ണിയ: നടി ആനി വേഴ്ഷിങ് അന്തരിച്ചു. 45 വയസായിരുന്നു. നടിയുടെ മാനേജര്‍ ക്രേഗ് ഷിനേയ്ഡറാണ് വിവരം പുറത്ത് വിട്ടത്. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. 

ടെലിവിഷന്‍ സീരീസുകളിലൂടെയാണ് ആനി വേഴ്ഷിങ് ശ്രദ്ധനേടിയത്. 24, ബോഷ്, ടൈംലസ് എന്നിവയാണ് ശ്രദ്ധേയമായ ആനിയുടെ ടെലിവിഷൻ ഷോകൾ. 2002 ല്‍ പുറത്തിറങ്ങിയ സ്റ്റാര്‍ ട്രെക്ക്: എന്റര്‍പ്രൈസിലൂടെയായിരുന്നു അഭിനയരംഗത്ത് തുടക്കം കുറിച്ചത്. ഏഞ്ചല്‍, കോള്‍ഡ് കേസ്, നോ ഓര്‍ഡിനറി ഫാമിലി, ഡൗട്ട് തുടങ്ങി അമ്പതോളം സീരീസില്‍ അഭിനയിച്ചു. ബ്രൂഡ് ഓള്‍മെറ്റി, ബിലോ ദ ബെല്‍റ്റ് വേ തുടങ്ങിയവയാണ് ആനി അഭിനയിച്ച സിനിമകൾ.

2020ലാണ് ആനി കാൻസർ ബാധിതയാവുന്നത്. ആനിയുടെ മരണത്തില്‍ സിനിമാപ്രവര്‍ത്തകരും ആരാധകരു അനുശോചനം രേഖപ്പെടുത്തി. ആനിയുടെ വിയോഗം ഒരിക്കലും നികത്താനാവാത്ത നഷ്ടമാണെന്ന് കുടുംബാംഗങ്ങള്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ആനിയുടെ കുടുംബത്തിനായി ഫണ്ട് റേസിങ്ങും ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു