ചലച്ചിത്രം

കച്ചേരിക്കിടെ ​ഗായകൻ കൈലാഷ് ഖേറിന് നേരെ കുപ്പിയേറ്, രണ്ട് പേർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കർണാടകത്തിലെ ഹംപിയിൽ കച്ചേരിക്കിടെ പ്രശസ്ത ​ഗായകൻ കൈലാഷ് ഖേറിന് നേരെ കുപ്പിയേറ്. കച്ചേരിയിൽ കന്നഡ ​ഗാനം പാടിയില്ലെന്ന് ആരോപിച്ചായിരുന്നു കുപ്പിയേറ്. സംഭവത്തിൽ പ്രദേശവാസികളായ പ്രദീപ്, സുരാഹ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇവർ എറിഞ്ഞ കുപ്പി കൈലാഷിന്റെ പിറകിലാണ് വീണത്. 

എന്നാൽ പ്രതിഷേധം വകവെക്കാതെ അദ്ദേഹം കച്ചേരി തുടർന്നു. സംഘാടകരെത്തിയാണ് സ്റ്റേജിൽ നിന്നും കുപ്പികൾ എടുത്തുമാറ്റിയത്.
മൂന്ന് ദിവസമായി നടത്തുന്ന ഹംപി ഉത്സവത്തിന്റെ സമാപന ചടങ്ങിനിടെയായിരുന്നു സംഭവം. വിജയനഗരസാമ്രാജ്യത്തിന്റെ പാരമ്പര്യ അനുസ്മരണത്തിന് എല്ലാവർഷവും കർണാടക സർക്കാരാണ് ഹംപി ഉത്സവം സംഘടിപ്പിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി