ചലച്ചിത്രം

'മാമന്നന് ചിറകു നൽകിയതിന് നന്ദി'; മാരി സെൽവരാജിന് മിനി കൂപ്പർ സമ്മാനിച്ച് ഉദയനിധി സ്റ്റാലിൻ

സമകാലിക മലയാളം ഡെസ്ക്

മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നൻ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. വടിവേലുവിനും ഉദയനിധി സ്റ്റാലിനുമൊപ്പം ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്ന ചിത്രം തമിഴ് ജാതിരാഷ്ട്രീയത്തേക്കുറിച്ചാണ് പറയുന്നത്. ചിത്രം റിലീസായി മൂന്ന് ദിവസം പിന്നിടുമ്പോൾ മാരി സെൽവരാജിന് സർപ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ് ഉദയനിധി സ്റ്റാലിൻ. മിനി കൂപ്പർ കാറാണ് ഉദനിധി സംവിധായകന് സമ്മാനിച്ചത്. 

എല്ലാവരും വ്യത്യസ്തമായാണ് ചര്‍ച്ച ചെയ്യുന്നത്. കഥയേക്കുറിച്ച് ഓരോരുത്തര്‍ക്കുമുള്ള ചിന്തകളാണ് പങ്കുവയ്ക്കുന്നത്. ലോകത്തിലെ തമിഴന്മാര്‍ക്കിടയില്‍ സംവാദവിഷയമായിരിക്കുകയാണ് ചിത്രം. അംബേദ്കര്‍, പെരിയാര്‍, അണ്ണ, കലൈജ്ഞര്‍ തുടങ്ങിയ നമ്മുടെ നേതാക്കള്‍ യുവതലമുറയില്‍ ആത്മാഭിമാന ബോധവും സാമൂഹിക നീതി ചിന്തകളും വളര്‍ത്തിയെടുത്തു. ചിത്രം മികച്ച സാമ്പത്തിക വിജയമായതിനാല്‍ മാരി സെല്‍വരാജ് സാറിന് മിനി കൂപ്പര്‍ സമ്മാനിക്കുകയാണ്. ലോകം കറങ്ങാന്‍ മാമന്നന് ചിറകുകള്‍ നല്‍കിയതിന് മാരി സെല്‍വരാജിന് നന്ദി.- എന്നാണ് ഉദയനിധി കുറിച്ചത്.

ജൂൺ 29ന് തിയറ്ററിൽ എത്തിയ ചിത്രം ആദ്യ ദിവസം തന്നെ 9 കോടിയിലധികം കളക്ഷൻ നേടിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വടിവേലുവിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റെ കരിയറിൽ ലഭിച്ച വ്യത്യസ്തമായ വേഷമായിരുന്നു ഇത്. കൂടാതെ ഫഹദ് ഫാസിലിന്റെ വില്ലൻ കഥാപാത്രവും വൻ കയ്യടിയാണ് നേടുന്നത്. മാമന്നനിലൂടെ സിനിമയിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തിലാണ് ഉദയനിധി സ്റ്റാലിൻ. ഇനി സിനിമയിൽ അഭിനയിക്കില്ലെന്നാണ് താരം വ്യക്തമാക്കിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു