ചലച്ചിത്രം

'എൻ്റെ  മനസ്സിൽ മികച്ച ബാലതരം ദേവനന്ദ തന്നെ': സന്തോഷ് പണ്ഡിറ്റ്

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാന ചലച്ചിത്ര അവാർഡില്‍ 'മാളികപ്പുറം' സിനിമയെയും അതിൽ അഭിനയിച്ച ദേവനന്ദ എന്ന കുട്ടിയെയും ജൂറി തഴഞ്ഞെന്ന് സന്തോഷ് പണ്ഡിറ്റ്. അവാർഡ് ലഭിച്ചില്ലെങ്കിലും 'മാളികപ്പുറം' സിനിമ കണ്ട എല്ലാവരുടെയും മനസ്സിൽ ദേവനന്ദാണ് മികച്ച ബാലനടിയെന്ന് സന്തോഷ് പണ്ഡിറ്റ് കുറിപ്പിൽ
പറയുന്നു. സ്‌പെഷ്യൽ ജൂറി അവാർഡ് എങ്കിലും ദേവനന്ദയ്ക്ക് കൊടുക്കാമായിരുന്നു. തന്റെ മനസ്സിൽ മികച്ച ബാലതാരം ദേവനന്ദയും മികച്ച ജനപ്രിയ സിനിമ 'മാളികപ്പുറം' ആണെന്നും പണ്ഡിറ്റ് പറഞ്ഞു. 

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ

പണ്ഡിറ്റിൻ്റെ രാഷ്ട്രീയ നിരീക്ഷണം
ജനകീയ അംഗീകാരത്തോളം വരില്ല മറ്റൊരു പുരസ്കാരവും.... 
അവാർഡ് കിട്ടിയില്ലെങ്കിലും "മാളികപ്പുറം" സിനിമ കണ്ട ലക്ഷ കണക്കിന് ആളുകളുടെ  മനസ്സിലെ ഏറ്റവും മികച്ച ബാലനടി പുരസ്‌കാരം തീർച്ചയായും ദേവനന്ദ എന്ന കുട്ടിക്ക്  ഉണ്ടാവും... 
ഒരു സ്പെഷ്യൽ   ജൂറി അവാർഡ് എങ്കിലും കൊടുക്കാമായിരുന്നൂ..
കൂടുതൽ ജനങ്ങളുടെ പ്രീതിയാണ് ജനപ്രീതി.. 
കൊച്ചു കുട്ടികൾ പോലും തകർത്തഭിനയിച്ച ചിത്രം ആയിരുന്നു 
"മാളികപ്പുറം".. അതിനുള്ള അവാർഡ് ജനങ്ങൾ അപ്പോഴേ  തിയേറ്ററുകളിൽ  നൽകി കഴിഞ്ഞ്..
വർത്തമാന കേരളത്തിൽ ഈ സിനിമയ്ക്കോ ഇതിലെ അഭിനേതാക്കൾക്കോ ഒരു അവാർഡ് നിങൾ ആരെങ്കിലും  പ്രതീക്ഷിച്ചിരുന്നോ ?
എന്തൊക്കെ ആയാലും, സംസ്ഥാന അവാർഡ് നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.. (വാൽ കഷ്ണം.. എൻ്റെ  മനസ്സിൽ മികച്ച ബാലതരം ദേവനന്ദ -യും മികച്ച ജനപ്രീതി നേടിയ സിനിമ "മാളികപ്പുറ"വും ആണ്.....സംസ്ഥാന അവാർഡ് ആ സിനിമക്ക്  കിട്ടില്ലെന്ന് നേരത്തെ തോന്നിയിരുന്നു.. )

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ