ചലച്ചിത്രം

'ഹൃദയംകൊണ്ട് നിനക്ക് എപ്പോഴേ അവാര്‍ഡ് തന്നു കഴിഞ്ഞു മോളെ': ദേവനന്ദയോട് ശരത്, തഴഞ്ഞെന്ന് വിമർശനം

സമകാലിക മലയാളം ഡെസ്ക്

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിന് മാളികപ്പുറം സിനിമയിലെ പ്രകടനത്തിന് ദേവാനന്ദയെ പരി​ഗണിക്കാത്തതിൽ വിമർശനം. ദേവനന്ദയെ ജൂറി അവഗണിച്ചുവെന്ന ആരോപണവുമായാണ് ഒരു വിഭാ​ഗം രം​ഗത്തെത്തിയത്. ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ശരത് ദാസ്. 

മനസ്സുകൊണ്ടും ഹൃദയംകൊണ്ടും നിനക്ക് എപ്പോഴേ അവാര്‍ഡ് തന്നു കഴിഞ്ഞു മോളെ എന്നാണ് ദേവനന്ദയുടെ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍... എന്തായാലും കോടിക്കണക്കിന് മലയാളികളുടേയും എന്റേയും , മനസ്സുകൊണ്ടും, ഹൃദയംകൊണ്ടും നിനക്ക് എപ്പോഴേ അവാര്‍ഡ് തന്നു കഴിഞ്ഞു മോളെ.- ശരത് കുറിച്ചു. 

വഴക്കിലെ അഭിനയത്തിന് തന്മയ സോള്‍ ആണ് മികച്ച ബാലതാരമായി തെരഞ്ഞെടുത്തത്. തന്മയയുടെ ചിത്രം പങ്കുവച്ച് എന്തായാലും ഇതിനു മേലെ അല്ല എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയും ശരത് നൽകി. മേലെ കീഴെ ചിന്തിക്കണോ സുഹൃത്തേ? കഴിവുള്ള കുട്ടികളല്ലേ 2 പേരും !!! രണ്ടുപേർക്കും കൊടുത്തുകൂടായിരുന്നോ???? കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ,ഞാൻ സന്തോഷപൂർവ്വം അഭിമാനത്തോടെ മറ്റൊരാളുമായി ഷെയർ ചെയ്തിട്ടുണ്ട് . കുട്ടികളും സന്തോഷിക്കും- എന്നാണ് താരം പറഞ്ഞത്. 

മാളികപ്പുറം എന്ന ചിത്രത്തിൽ കല്ലു എന്ന കഥാപാത്രത്തെയാണ് ദേവനന്ദ അവതരിപ്പിച്ചത്. സിനിമ റിലീസ് ചെയ്തതിന് പിന്നാലെ ദേവനന്ദയുടെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. തന്മയ സോളിനെ കൂടാതെ മാസ്റ്റര്‍ ഡാവിഞ്ചിയും ബാലതാരത്തിനുള്ള പുരസ്കാരം നേടി. പല്ലൊട്ടി നയന്റീസ് കിഡ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡാവിഞ്ചിക്ക് പുരസ്‌കാരം ലഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'