ചലച്ചിത്രം

'മ്യൂസിക് വിഡിയോയില്‍ അഭിനയിക്കുന്നത് എന്തിനാണ്? സിനിമകള്‍ ചെയ്യൂ': ദുല്‍ഖറിനോട് ആരാധകന്‍, മറുപടി ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്


ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച മ്യൂസിക് വിഡിയോ 'ഹീറിയേ' കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അര്‍ജിത് സിങ്ങും ജസ്ലീന്‍ റോയലും പാടിയ ഗാനം യൂട്യൂബില്‍ വന്‍ ശ്രദ്ധ നേടുകയാണ്. അതിനിടെ മ്യൂസിക് വിഡിയോയില്‍ അഭിനയിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ച ആരാധകന് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. 

മ്യൂസിക് വിഡിയോ പങ്കുവച്ചുകൊണ്ടുള്ള താരത്തിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ആരാധകന്റെ ചോദ്യം. മ്യൂസിക് വിഡിയോയില്‍ അഭിനയിക്കാതെ കൂടുതല്‍ സിനിമകള്‍ ചെയ്യാനാണ് ആരാധകന്‍ താരത്തോട് ആവശ്യപ്പെട്ടത്. എന്തിനാണ് ബ്രോ വിഡിയോ സോങ് എല്ലാം ചെയ്യുന്നത്? സിനിമകളില്‍ കൂടുതല്‍ അഭിനയിക്കൂ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഒരുപാട് തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്യൂ തലൈവരേ- എന്നാണ് യൂട്യൂബര്‍ കൂടിയായ ആരാധകന്‍ കുറിച്ചത്. 

പിന്നാലെ മറുപടിയുമായി ദുല്‍ഖര്‍ രംഗത്തെത്തി. കലയില്‍ ചെറുതും വലുതും എന്നൊന്നും ഇല്ലെന്നും എല്ലാ വിഭാഗത്തേയും ബഹുമാനിക്കണം എന്നുമാണ് താരം പറഞ്ഞത്. കലയുടെ എല്ലാ രംഗങ്ങളേയും ബഹുമാനിക്കണം. ഞാന്‍ ഒറിജിനലായ എന്തിന്റേയും ഭാഗമാകും. നിങ്ങളും നിങ്ങള്‍ക്ക് ഇഷ്ടമായ കാര്യങ്ങള്‍ ഇഷ്ടമുള്ളതുപോലെ ചെയ്യൂ. എക്‌സ്പീരിയന്‍സ് അല്ലേ ജീവിതം. അതില്‍ ചെറുത്- വലുത് എന്നൊന്നുമില്ല. ഈ മ്യൂസിക് വിഡിയോയുടെ ഭാഗമായതില്‍ എന്നും സന്തോഷിക്കും. ഞാന്‍ ഇതിലൂടെ കൂടുതല്‍ സമ്പന്നനായി. നമ്മള്‍ ഒരിക്കലേ ജീവിക്കൂ. ആളുകളേയും അനുഭവങ്ങളേയും മാത്രമേ നമുക്ക് കൊണ്ടുപോകാനാവൂ. ഓള്‍ ദി ബെസ്റ്റ് ബ്രോ.- ദുല്‍ഖര്‍ കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ