ചലച്ചിത്രം

'മക്കളുടെ വിവാഹം കഴിയാത്തതിൽ വിഷമമില്ലേ?'; സിന്ധു കൃഷ്ണയുടെ മറുപടി വൈറൽ

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിലെ മിന്നും താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അമ്മയും അച്ഛനും മക്കളുമെല്ലാം സെലിബ്രിറ്റികളാണ്. സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം ഇവർ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് മക്കളുടെ വിവാഹത്തേക്കുറിച്ച് സിന്ധു കൃഷ്ണ നൽകിയ മറുപടിയാണ്. ഇൻസ്റ്റ​ഗ്രാമിൽ ആരാധകരുമായി സംസാരിക്കുന്നതിനിടെയാണ് മകളുടെ വിവാ​ഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ എത്തിയത്. 

‘പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു വിടാത്തതിൽ വിഷമമില്ലേ?’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതെന്ത് ചോദ്യമാണ് എന്ന പറഞ്ഞുകൊണ്ടാണ് താരം മറുപടി പറയാൻ ആരംഭിച്ചത്. പെൺമക്കളെ വിവാഹം കഴിച്ചുവിടുക എന്നത് ഏറ്റവും വലിയ കടമ എന്ന ചിന്ത നമ്മുടെ സമൂഹത്തിലുണ്ടെന്നും വൈകാതെ അത് പോകുമെന്നും സിന്ധു പറഞ്ഞു. 

ഇത് എന്ത് ചോദ്യമാണ്. ഞാന്‍ എന്തിനാണ് വിഷമിക്കുന്നത്. ഒരു പെണ്‍കുട്ടി പിറന്നാല്‍ അവളെ വിവാഹം കഴിപ്പിച്ചു മറ്റൊരു വീട്ടിലേക്കു പറഞ്ഞു വിടുന്നതാണ് അച്ഛന്റെയും അമ്മയുടെയും പ്രധാന കടമ എന്ന ചിന്ത അറിഞ്ഞോ അറിയാതെയോ നമ്മുടെ ഇന്ത്യന്‍ സമൂഹത്തില്‍ ഉണ്ടായിപ്പോയി. അതുകൊണ്ടാണ് എല്ലാവരും ചോദിക്കുന്നത്. കുറച്ചുകഴിയുമ്പോള്‍ അത് മാറിക്കോളും. കല്യാണവും കുഞ്ഞുങ്ങളുമെല്ലാം ഒരു മനുഷ്യന്റെ ജീവിത ചക്രത്തിന്റെ ഭാഗമാകേണ്ട കാര്യങ്ങള്‍ തന്നെയാണ്. പക്ഷേ അതോര്‍ത്ത് വിഷമിക്കേണ്ട കാര്യമില്ല. സമയമാകുമ്പോള്‍ നടക്കേണ്ടതെല്ലാം, നടക്കേണ്ട പോലെ നടക്കും. അങ്ങനെ വിശ്വസിക്കാനാണെനിക്കിഷ്ടം.- സിന്ധു പറഞ്ഞു.

മക്കളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കാത്തത് എന്താണെന്ന ചോദ്യവും വന്നു. ‘‘സാധാരണ ജീവിതവും ജോലിയുമൊക്കെ ആയിരുന്നെങ്കിൽ 24-25 വയസ്സൊക്കെ ആകുമ്പോള്‍ ഞങ്ങളുടെ വീട്ടില്‍ കല്യാണാലോചന വന്നേനെ. ഈ ഫീല്‍ഡിലായത് കൊണ്ടാണെന്ന് തോന്നുന്നു. വീട്ടില്‍ കല്യാണാലോചനകളൊന്നും വരാറില്ല. വിവാഹത്തിന് മക്കളും കൂടി റെഡിയാവണം. അവര്‍ക്ക് കല്യാണം കഴിക്കാന്‍ തോന്നിയാല്‍ അവര്‍ പറയുമായിരിക്കും. അല്ലാതെ വിവാഹം കഴിക്കാൻ അവരെ ഞങ്ങൾ നിർബന്ധിക്കാറില്ല. പെണ്‍കുട്ടികളാണെന്ന് കരുതി അവരെ വല്ലവരെയും പിടിച്ചേല്‍പ്പിക്കുന്നതാണ് ഏറ്റവും വലിയ കാര്യം എന്ന ചിന്താഗതിയുള്ളവരല്ല ഞാനും കിച്ചുവും. വിവാഹം നടക്കേണ്ട സമയത്ത് നടന്നോളും എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. ’ സിന്ധു മറുപടി നൽകി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു