ചലച്ചിത്രം

'ഞാൻ മുതലാളിത്തത്തിന്റെ ഇര'; എയർപോർട്ട് ലുക്കിനോട് ബൈ പറഞ്ഞ് കങ്കണ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: താൻ 'മുതലാളിത്തത്തിന്റെ ഇര'യാവുകയായിരുന്നുവെന്ന് തുറന്നു പറഞ്ഞ് നടി കങ്കണ റണാവത്ത്. ഫാഷൻ വ്യവസായത്തിന്റെ സ്വാധീനത്തിൽ അന്താരാഷ്ട്ര ഫാഷൻ ബ്രാൻഡുകളുടെ പോക്കറ്റ് നിറയ്‌ക്കുകയായിരുന്നു താൻ ഇതുവരെ ചെയ്തത്. ഇനി എയർപോർട്ട് ലുക്കിനോട് വിട പറയുന്നതായും താരം വെളിപ്പെടുത്തി.

2018 മുതൽ മുംബൈ വിമാനത്താവളത്തിൽ വെച്ചെടുത്ത താരത്തിന്റെ ഫാഷൻ ലുക്കുകൾ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാക്കികൊണ്ടായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. അന്താരാഷ്ട്ര ഫാഷൻ ബ്രാൻഡുകളുടെ പ്രഹസനമാകുന്ന എയർപോർട്ട് ലുക്ക് ട്രെൻഡ് ആകുന്നതിൽ തന്നെ മാത്രമേ കുറ്റം പറയാൻ കഴിയൂ. കാരണം ഇന്ത്യയിൽ അത്തരമൊരു ട്രെൻഡ് കൊണ്ടു വന്നത് താനാണെന്നും കങ്കണ പറഞ്ഞു.

'മുതലാളിത്തത്തിന്റെ ഇര' എന്ന് സ്വയം വിശേഷിപ്പിച്ചു കൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 'ഫാഷൻ വ്യവസായത്തിന്റെയും മാഗസിൻ എഡിറ്റർമാരുടെയും സ്വാധീനത്തിൽ പശ്ചാത്യ സ്ത്രീയെ പോലെ ആകാൻ അന്താരാഷ്ട്ര ഡിസൈനർമാരുടെ പോക്കറ്റുകൾ മാത്രം നിറയ്ക്കുകയായിരുന്നു. പരിസ്ഥിതി ആഘാതത്തെ കുറിച്ച് ചിന്തിക്കാതെ വസ്ത്രങ്ങൾ വാങ്ങിക്കൂട്ടിയതിൽ ഞാൻ ലജ്ജിക്കുന്നു'.- കങ്കണ കുറിച്ചു

'അന്താരാഷ്ട്ര ഫാഷൻ ബ്രാൻഡുകളെ പ്രോത്സാഹിപ്പിച്ചതിനാൽ അവർ എന്നെ ഫാഷനിസ്റ്റ എന്ന് വിളിച്ചു. ഫാഷൻ ബ്രാൻഡുകൾ വസ്ത്രങ്ങളും ബാഗുകളും നമ്മൾക്ക് നൽകികൊണ്ട് അവർ നമ്മളെ കൊണ്ട് സൗജന്യമായി പണി എടുപ്പിക്കുകയാണ്. ഒരു നാ​ഗരികതയുടെ മുഴുവൻ സംസ്‌കാരവും പാരമ്പര്യവും അവർ ഹൈജാക്ക് ചെയ്‌തു തുടങ്ങിയെന്നും കങ്കണ പറഞ്ഞു.

'പട്ടിണി മൂലം എന്റെ നാട്ടിൽ നെയ്‌ത്തുകാരും കരകൗശല തൊഴിലാളികളും മരിക്കുകയാണ്.  ഇപ്പോൾ ഒരു വസ്ത്രം വാങ്ങുമ്പോൾ എത്ര ഇന്ത്യക്കാർക്ക് അതിൽ നിന്നും പ്രയോജനം കിട്ടുന്നുണ്ടെന്ന് സ്വയം ചോദിക്കുന്നു.'- കങ്കണ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി