ചലച്ചിത്രം

'ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത്, മോനെ ഇനി നീ ഇല്ലേ'; വേദനയോടെ ടിനി ടോം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം സുധിയുടെ അപ്രതീക്ഷ വിയോ​ഗം സിനിമാ- ടെലിവിഷൻ ലോകത്തെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. ഇപ്പോൾ ശ്രദ്ധനേടുന്നത് നടൻ ടിനി ടോമിന്റെ കുറിപ്പാണ്. ഇന്നലെ ഒരുമിച്ചാണ് തങ്ങൾ വേദിയിലുണ്ടായിരുന്നതെന്നും രണ്ടു വണ്ടിയിലാണ് പിരിഞ്ഞതെന്നുമാണ് ടിനി പറയുന്നത്. പിരിയുന്നതിനുമുൻപ് സുധിയുടെ ആ​ഗ്രഹപ്രകാരം ഒന്നിച്ചുള്ള ഫോട്ടോ എടുത്തെന്നും അദ്ദേഹം കുറിച്ചു. സുധി അയച്ചുതന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്.

ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ രണ്ട്‌ വണ്ടികളിൽ ആയിരിന്നു ഞങ്ങള് തിരിച്ചത് ,പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു ...ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് ...മോനെ ഇനി നീ ഇല്ലേ ...... ആദരാഞ്ജലികൾ മുത്തേ.- ടിനി ടോം കുറിച്ചു. ബിനുവിനും ടിനി ടോമിനുമൊപ്പം ബിനു അടിമാലിയും കലാഭവൻ നവാസും ചിത്രത്തിലുണ്ട്.

സിനിമാ മേഖലയിലെ നിരവധി പേരാണ് കൊല്ലം സുധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, അജു വർ​ഗീസ്, ഷറഫൂദ്ദീൻ തുടങ്ങിയ നിരവധി താരങ്ങളാണ് ആദരാഞ്ജലി അർപ്പിച്ചത്. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. തൃശൂർ കയ്പമം​ഗലത്തുവച്ച് പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്.  ഉല്ലാസ് അരൂര്‍ ആണ് വാഹനം ഓടിച്ചിരുന്നത്. മുൻസീറ്റിൽ ഇരുന്നിരുന്ന ബിനുവിനെ എയർബാ​ഗ് മുറിച്ചാണ് പുറത്തെടുത്തത്. തലയ്ക്കേറ്റ മുറിവാണ് മരണകാരണമായത്. അപകടത്തില്‍ പരിക്കേറ്റ ബിനു അടിമാലി, മഹേഷ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി