ചലച്ചിത്രം

'ചാക്കോച്ചനൊപ്പം അഭിനയിക്കാൻ എത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം, രഞ്‍ജിത്ത് അവനെ മുഖത്തടിച്ച് പുറത്താക്കി'; ദിനേശ് പണിക്കർ

സമകാലിക മലയാളം ഡെസ്ക്

കുഞ്ചാക്കോ ബോബൻ, തിലകൻ, ജോമോൾ എന്നിവരെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് മയിൽപ്പീലിക്കാവ്. ദിനേശ് പണിക്കരാണ് ചിത്രം നിർമിച്ചത്. ഇപ്പോൾ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ഒരു മോശം അനുഭവത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. കുഞ്ചാക്കോ ബോബനൊപ്പം അഭിനയിക്കാൻ എത്തിയ പെൺകുട്ടിക്ക് നേരെയാണ് പീഡന ശ്രമമുണ്ടായത്. ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്ത് അയാളുടെ മുഖത്ത് അടിച്ച് പുറത്താക്കി എന്നാണ് അദ്ദേഹം പറഞ്ഞത്.  തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ദിനേശ് പണിക്കർ വെളിപ്പെടുത്തൽ നടത്തിയത്.

ദിനേശ് പണിക്കരുടെ വാക്കുകൾ

 അന്ന് 'മയില്‍പ്പീലിക്കാവി'ന്റെ ഷൂട്ടിംഗിന് കുറേ കുട്ടികള്‍ വന്നിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും. കുട്ടികള്‍ക്കൊപ്പം ചാക്കോച്ചൻ ഓടിനടക്കുന്നതും സംസാരിക്കുന്നതും എല്ലാം ചിത്രീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. നമ്മുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു പയ്യൻ ഇതിലെ ഒരു കുട്ടിയെ കഥ പറയാം എന്ന് പറഞ്ഞ് ഒരു മുറിയിലേക്ക് കൊണ്ടുപോയി. രാവിലെ സമയമാണ്. അപ്പോള്‍ നല്ല തിരക്കുള്ള സമയമല്ലേ. ആരും ശ്രദ്ധിച്ചില്ല.കുറച്ച് കഴിഞ്ഞപ്പോഴേക്കും ഇയാളുടെ ഉദ്ദേശ്യം മോശമാണ് എന്ന് ആ പ്രായത്തില്‍ തന്നെ കുട്ടി മനസ്സിലാക്കി. ബഹളം വയ്‍ക്കുകയും ഓടി പുറത്തേയ്‍ക്ക് വരികയും ചെയ്‍തപ്പോള്‍ ആ സെറ്റില്‍ എല്ലാവരും അറിഞ്ഞു.

ബഹളംകേട്ട് അന്നത്തെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍, ഇന്നത്തെ നിര്‍മാതാവ് രഞ്‍ജിത്ത് എത്തി. രഞ്‍ജിത്ത് അവന്റെ മുഖത്തടിച്ചു. അവന്റെ ചെവിവരെ പോയിട്ടുണ്ടാകും എന്ന് തനിക്ക് തോന്നുന്നു. അത്രയ്‍ക്കും ഭീകരമായ അടിയായിരുന്നു അത്. ഈ സെറ്റില്‍ ഇനി ഒരു സെക്കൻഡ് പോലും നിന്നെ കണ്ടുപോകരുത് ഇറങ്ങിപ്പോടാ എന്ന് പറഞ്ഞ് അപ്പോള്‍ തന്നെ രഞ്ജിത്ത് പറഞ്ഞുവിടുകയായിരുന്നു. അങ്ങനെ അന്ന് മാതൃക കാണിക്കാൻ അവിടെ രഞ്‍ജിത്ത് എന്ന കണ്‍ട്രോളര്‍ ഉണ്ടായിരുന്നു. അതിനുശേഷം ആ സെറ്റ് മികച്ചതായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം