ചലച്ചിത്രം

ചെറുപ്പം മുതലുള്ള എന്റെ ഇഷ്ടം; കുട്ടിക്കാലത്തെ ചിത്രവുമായി തമന്ന

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലൂടെ എത്തി ബോളിവുഡ് കീഴടക്കിയ താരമാണ് തമന്ന. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് താരം പങ്കുവച്ച ഒരു കുട്ടിക്കാല ചിത്രമാണ്. കുട്ടിക്കാലത്ത് സ്റ്റേജിൽ ഡാൻസ് കളിക്കുന്നതാണ് ചിത്രം. ചെറുപ്പം മുതലുള്ള തന്റെ ഇഷ്ടത്തേക്കുറിച്ചും തമന്ന പറയുന്നുണ്ട്. 

എന്റെ പ്രിയപ്പെട്ട ​ഗാനത്തിനൊപ്പം ഡാൻസ് ചെയ്യുക എന്നതിനേക്കാൾ വലിയ സന്തോഷമില്ലെന്ന് എന്നെ ഓർമിപ്പിക്കുന്നതാണ് ഈ കുട്ടിക്കാല ചിത്രം. എന്തൊക്കെ സംഭവിച്ചാലും ഡാൻസ് ചെയ്യുക. - എന്ന അടിക്കുറിപ്പിലാണ് താരം ഫോട്ടോ പങ്കുവച്ചത്. അതിനൊപ്പം കടൽ കരയിൽ നിന്ന് കൈയിൽ ചായ ​ഗ്ലാസുമായ ഡാൻസ് ചെയ്യുന്ന തമന്നയേയും വിഡിയോയിൽ കാണാം. 

ജീ കര്‍ദയാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന പ്രൊജക്ട്. ആമസോണ്‍ പ്രൈമിലൂടെ 15നാണ് എത്തുക. കൂടാതെ രജനീകാന്തിന്റെ നായികയായി ജയിലറിലും താരം എത്തുന്നുണ്ട്. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും