ചലച്ചിത്രം

ഫീനിക്സിന് പാക്കപ്പ്; അഞ്ചാം പാതിരയ്‌ക്ക് ശേഷം മിഥുൻ മാനുവലിന്റെ തിരക്കഥ

സമകാലിക മലയാളം ഡെസ്ക്

പ്രഖ്യാപനം മുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹോറർ ചിത്രമാണ് ഫീനിക്സ്. മിഥുൻ മാനുവലിന്റെ തിരക്കഥയിൽ ഒരുക്കുന്ന ചിത്രത്തിന്റെ പുറത്തിറങ്ങിയ ടൈറ്റിൽ ലുക്ക് പോസ്റ്റിന് വലിയ പ്രതികരണമാണ് ആരാധകർക്കിടയിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചു എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്.

മിഥുൻ മാനുവൽ തന്നെയാണ് അണിയറപ്രവർത്തകർക്കൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ട് പാക്കപ്പ് വിവരം അറിയിച്ചത്. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെഎൻ നിർമ്മിക്കുന്ന ചിത്രം വിഷ്‌ണു ഭരതൻ ആണ് സംവിധാനം ചെയ്യുന്നത്. ഹോറർ ത്രില്ലർ ​വിഭാ​ഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ അനൂപ് മേനോൻ, അജു വർഗീസ്, ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.  

കണ്ണൂർ, തലശ്ശേരി, മാഹി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്. 'അഞ്ചാം പാതിര' എന്ന ഹിറ്റ് ചിത്രം ഒരുക്കിയ മിഥുൻ എഴുതുന്ന തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 21 ഗ്രാംസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് 'ഫീനിക്‌സ്'. 

ആൽബിയാണ് ചിത്രത്തിന്റെ ഛായ​ഗ്രഹണം നിർവഹിക്കുന്നത്. സാം സിഎസിന്റെതാണ് സം​ഗീതം. പ്രൊഡക്ഷൻ ഡിസൈനർ -ഷാജി നടുവിൽ, എഡിറ്റർ -നിതീഷ് കെ. ടി. ആർ, കഥ -വിഷ്ണു ഭരതൻ, ബിഗിൽ ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷിനോജ് ഓടാണ്ടിയിൽ, പ്രൊഡക്ഷൻ കൺട്രോളർ -കിഷോർ പുറകാട്ടിരി, ഗാനരചന -വിനായക് ശശികുമാർ, മേക്കപ്പ് -റോണെക്സ് സേവ്യർ, കോസ്റ്റ്യൂം -ഡിനോ ഡേവിസ്, ചീഫ് അസോസിയേറ്റ് -രാഹുൽ ആർ ശർമ്മ, പി.ആർ.ഓ -മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, സ്റ്റിൽസ് -റിച്ചാർഡ് ആന്റണി, മാർക്കറ്റിങ് -ഒബ്സ്ക്യുറ, പരസ്യകല -യെല്ലോടൂത്ത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു