ചലച്ചിത്രം

​ഗർഭിണിയായ ​ആരാധികയ്‌ക്ക് വേണ്ടി ഷോ നിർത്തിവെച്ച് ഹാരി സ്റ്റൈൽസ്; എന്തൊരു കരുതലെന്ന് സോഷ്യൽമീഡിയ

സമകാലിക മലയാളം ഡെസ്ക്

​ഗർഭിണിയായ തന്റെ ആരാധികയ്‌ക്ക് ശുചിമുറിയിൽ പോകാൻ വേണ്ടി പരിപാടി നിർത്തിവെച്ച് പോപ്പ് ​ഗായകനും ​ഗ്രാമി ജേതാവുമായ ഹാരി സ്റ്റൈൽസ്. താരത്തിന്റെ ഇടപെടൽ പരപാടിയിൽ പങ്കെടുത്ത എല്ലാവരെയും ഞെട്ടിച്ചു. കാർഡിഫിലെ പ്രിൻസിപാലിറ്റി സ്റ്റേഡിയത്തിൽ ചൊവ്വാഴ്‌ച രാത്രി നടന്ന പരിപാടിക്കിടെയാണ് സംഭവം. 

നിറവയറുമായാണ് സിയാൻ എന്ന ആരാധിക ഹാരിയുടെ പരിപാടി കാണാനെത്തിയത്. പരിപാടിക്കിടെ തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന് ഒരു പേര് നിർദേശിക്കാമോ എന്ന് സിയാൻ ഹാരിയോട് ആവശ്യപ്പെട്ടു. അത് വളരെ പ്രയാസമാണെന്നും താൻ തന്നെ പേരിടണോ എന്നും ഹാരി മറുപടി നൽകി. തുടർന്ന് ഹാരി കുഞ്ഞിനുള്ള പേരുകൾ നിർദേശിക്കാൻ തുടങ്ങിയപ്പൊഴേക്കും സിയാനു ശുചിമുറിയിൽ പോകണമെന്ന് പറയുകയായിരുന്നു. ഉടനെ പരിപാടി നിർത്തിവെക്കാൻ ഹാരി ആവശ്യപ്പെട്ടു. സിയാന് തന്റെ പാട്ട് മുഴുവനും കേൾക്കാൻ വേണ്ടിയാണ് താൻ അങ്ങനെ ചെയ്‌തതെന്ന് പിന്നീട് ഹാരി പറഞ്ഞു. സിയാൻ പോയി വരുന്നതു വരെ പരിപാടി കാണാനെത്തിയ ആരാധകരും പരിപാടി അവതരിപ്പിക്കുന്നവരും ക്ഷമയോടെ കാത്തിരുന്നു. ആ സമയത്ത് ഹാരി അവരോട് സൗഹൃദ സംഭാഷണം നടത്തുകയും ചെയ്‌തു. 

സിയാൻ മടങ്ങി എത്തിയപ്പോൾ സന്തോഷത്തോടെ സ്വീകരിച്ച് ഇരുത്തിയ ശേഷം വീണ്ടും ഹാരി പേര് പറയാൻ തുടങ്ങി. സ്റ്റെവീ, റാഫെ, ഹാർലി, കാലേബ് എന്നീ പേരുകളാണ് ഹാരി നിർദേശിച്ചത്. അതിൽ നിന്ന് കാലേബ് എന്ന പേര് സിയാൻ തിരഞ്ഞെടുത്തു. ഇതിന്റെ വീഡിയോ നിമിഷൾക്കകം സോഷ്യൽമീഡിയയിൽ വൈറലായി. ഹാരിയുടെ കരുതലിനെ അഭിനന്ദിച്ച് നിരവധി പേർ രം​ഗത്തെത്തി. ടിക് ടോക്കിൽ ആറു ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍