ചലച്ചിത്രം

അഞ്ച് മാസം മുന്‍പ്  നടനെ ഹൈക്കിങ്ങിനിടെ കാണാതായി; പ്രദേശത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ലോസ് ആഞ്ചലസ്; അഞ്ച് മാസം മുന്‍പ് ബ്രിട്ടീഷ് നടന്‍ ജൂലിയന്‍ സാന്‍ഡ്സിനെ കാണാതായ പ്രദേശത്തുനിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തി. ഹൈക്കിങ്ങിനിടെ തെക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ ഗബ്രിയേല്‍ പര്‍വതനിരകളിലാണ് താരത്തെ കാണാതായത്. താരത്തിനായുള്ള തിരച്ചില്‍ ഊര്‍ജിതമായി നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. 

ശനിയാഴ്ചയോടെയാണ് ഹൈക്കിങ്ങിന് പോയവര്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ജൂലിയന്‍ സാന്‍ഡ്‌സിന്റേതാണ് മൃതദേഹം എന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്ക് ശേഷം മരിച്ചത് ആരാണ് എന്നതില്‍ സ്ഥികീരണമാകും.

ജനുവരി 13നാണ് താരത്തെ കാണാതായതായി ഭാര്യ പരാതി നല്‍കിയത്. ഗബ്രിയേല്‍ പര്‍വതനിരകളിലെ ബാള്‍ഡി ബൗള്‍ മേഖലയിലേക്കാണ് താരം ഹൈക്കിങ്ങിന് പോയത്. സാഹസിക യാത്രക്കാരുടെ ഇഷ്ടപ്രദേശങ്ങളിലൊന്നാണ് ബാള്‍ഡി ബൗള്‍. ഹിമപാതത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ള പ്രദേശമാണിത്. തുടര്‍ന്ന് താരത്തെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയികുന്നു. ഭൂപ്രകൃതിയും കാലാവസ്ഥയും ദുര്‍ഘടമായ പ്രദേശത്ത് തിരച്ചില്‍ ദുഷ്‌കരമായിരുന്നു. അടുത്തിടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് ജൂലിയന്റെ കുടുംബം രംഗത്തെത്തിയിരുന്നു. 

ബ്രിട്ടനില്‍ ജനിച്ച ജൂലിയന്‍ സാന്‍ഡ്സ് ഇപ്പോള്‍ നോര്‍ത്ത് ഹോളിവുഡിലാണ് താരമസിക്കുന്നത്. 65കാരനായ താരം ഓസ്‌കര്‍ പുരസ്‌കാരം നേടിയ ചിത്രങ്ങളില്‍ ഉള്‍പ്പടെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ദ കില്ലിങ് ഫീല്‍ഡ് , എ റൂം വിത്ത് എ വ്യൂ,നേക്കഡ് ലഞ്ച്, കാറ്റ് സിറ്റി,ദ സര്‍വൈവലിസ്റ്റ് തുടങ്ങിയ നിരവധി സിനിമകളിലും ടെലിവിഷന്‍ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു