ചലച്ചിത്രം

'ഇതിന്റെ പേരിൽ അഞ്ച് മിനിറ്റ് നഷ്ടപ്പെടുത്തിയതിൽ നിരാശയുണ്ട്'; വിവാഹമോചന വാർത്തയോട് പ്രതികരിച്ച് അസിൻ

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വിവാഹമോചന വാർത്തകളോട് പ്രതികരിച്ച് നടി അസിൻ. കുടുംബത്തോടൊപ്പം വേനൽ അവധി ആഘോഷിക്കുകയാണ്. അതിനിടെ അടിസ്ഥാന രഹിതവും സാങ്കൽപികവുമായ വാർത്തകൾക്ക് പ്രതികരിച്ച് ഒരു നല്ല ദിവസത്തിലെ അഞ്ച് മിനിറ്റ് നഷ്ടപ്പെടുത്തിയതിൽ തനിക്ക് നിരാശയുണ്ടെന്നും താരം പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

തന്റെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം പേജിൽ നിന്നും ഭർത്താവ് രാഹുൽ ശർമയുടെ ചിത്രങ്ങൾ അസിൻ നീക്കം ചെയ്‌തതോടെയാണ് ഇരുവരും തമ്മിൽ വിവാഹ മോചിതരായെന്ന വാർത്ത പ്രചരിച്ചത്. എന്നാൽ ഇത്തരം വാർത്തകൾ കണ്ടപ്പോൾ ഓർമ്മവരുന്നത് തങ്ങളുടെ വിവാഹം അടുത്ത നാളുകളിൽ ഇരുവരും കുടുംബത്തോടൊപ്പം വിവാഹ ഒരുക്കത്തെ കുറിച്ച് ചർച്ചചെയ്യുമ്പോൾ പ്രചരിച്ച ഒരു വാർത്തയാണ്. തങ്ങൾ ഇരുവരും ബ്രേക്ക്അപ്പ് ആയി എന്നായിരുന്നു അത്. ദയവായി കുറച്ചു കൂടി നല്ല വാർത്തകൾ സൃഷ്‌ടിക്കുക എന്നും താരം കുറിച്ചു.

ഇരുവരുടെയും വിവാഹമോചന വാർത്ത അസിന്റെ അടുത്ത വൃത്തങ്ങളും തള്ളി. ദമ്പതികളെ കുറിച്ച് ഇത്തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത് പരിഹാസ്യമാണെന്നും മകളോടൊപ്പം വേനൽക്കാല അവധി ആഘോഷിക്കുന്ന ഇരുവരും ഇപ്പോൾ ഈ വാർത്ത കേട്ട് ചിരിക്കുന്നുണ്ടാവുമെന്നും അസിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

2016 ലായിരുന്നു നടി അസിനും മൈക്രോമാക്സ്- റെവോൾട്ട് ബ്രാൻഡുകളുടെ മേധാവിയായ രാഹുൽ ശർമയും വിവാഹിതരാകുന്നത്. വിവാഹ ശേഷം താരം സിനിമരം​ഗത്ത് നിന്നും പിൻവാങ്ങി. ഇരുവർക്കും ഒരു മകളുണ്ട്. സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ് താരം. മകൾക്കും ഭർത്താവിനും ഒപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള താരം ഭർത്താവിന്റെ ചിത്രങ്ങൾക്കൊപ്പം വിവാഹ ചിത്രങ്ങളും നീക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം: മരണം 14 ആയി; 60 ലേറെ പരിക്ക്

ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

വാഹനാപകടം; നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരം​ഗൻ മരിച്ചു

ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി; രോഗി വെന്തുമരിച്ചു

കളി മഴ മുടക്കി; പ്ലേ ഓഫ് കാണാതെ ഗുജറാത്തും പുറത്ത്