ചലച്ചിത്രം

ചോര പൊടിയുന്ന കൈകൾ‌, ഷൂട്ടിങ്ങിനിടെ സാമന്തയ്ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

യോസിറ്റിസ് എന്ന രോ​ഗത്തോട് പോരാടി സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി സാമന്ത. ആക്ഷൻ താരമായി തിരിച്ചെത്താനുള്ള തയാറെടുപ്പിലാണ് താരം. അതിനുള്ള തയാറെടുപ്പുകളുടെ ദൃശ്യങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഹിന്ദി വെബ് സീരീസ് ആ സിറ്റാഡനിലൂടെയാണ് തിരിച്ചുവരവ്. ഇപ്പോൾ ഷൂട്ടിങ്ങിനിടെ പരുക്കേറ്റ വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. 

പരുക്കേറ്റ കൈകളുടെ ചിത്രമാണ് താരം പങ്കുവച്ചത്. ചൊര പൊടിയുന്നതും ചുവന്നു തുടുത്ത പാടുകളുമാണ് കൈയിൽ കാണുന്നത്. പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന ഹോളിവുഡ് സീരീസിന്റെ ഇന്ത്യൻ പതിപ്പാണ് 'സിറ്റാഡല്‍'. ബോളിവുഡ് നടൻ വരുണ്‍ ധവാനാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. 

താരത്തിന്റേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്.  'ശാകുന്തളം' എന്ന പുതിയ ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്‍പദമാക്കിയുള്ള സിനിമയില്‍ ശകുന്തളയുടെ വേഷത്തിലാണ് സാമന്ത എത്തുന്ന‌ത്. ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. വിജയ് ദേവെരകൊണ്ടയുടെ നായികയായി തെലുങ്കിലും ഒരു പ്രധാന പ്രൊജക്റ്റ് സാമന്തയുടേതായിട്ടുണ്ട്. ശിവ നിര്‍വാണ സംവിധാനം ചെയ്‍ത 'ഖുഷി'യുടെ ചിത്രീകരണം പാതിവഴിയിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത