ചലച്ചിത്രം

നടൻ ബാലയെ കാണാൻ അമൃതയും പപ്പുവുമെത്തി, വ്യാജവാർത്ത പ്ര‌ചരിപ്പിക്കരുതെന്ന് അഭിരാമി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ബാലയെ മകള്‍ അവന്തികയും മുന്‍ ഭാര്യ അമൃതയും കണ്ടു. കുടുംബസമേതമാണ് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ എത്തിയതെന്നും അമൃതയും അവന്തികയും ആശുപത്രിയില്‍ ബാലയ്‌ക്കൊപ്പം തുടരുകയാണെന്നും സഹോദരി അഭിരാമി ഇൻസ്റ്റാ​ഗ്രാമിലൂടെ അറിയിച്ചു. 

'ബാല ചേട്ടന്റെ അടുത്തു ഞങ്ങള്‍ കുടുംബസമേതം എത്തി. പപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു... ചേച്ചി ഹോസ്പിറ്റലില്‍ ബാല ചേട്ടനൊപ്പം ഉണ്ട്. ചെന്നൈയില്‍ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട്. നിലവില്‍ വേറെ പ്രശ്‌നമൊന്നുമില്ല'. ദയവു ചെയ്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നുമായിരുന്നു അഭിരാമിയുടെ പോസ്റ്റ്. 

കഴിഞ്ഞ ദിവസമാണ് കടുത്ത ചുമയും വയറുവേദയും അനുഭപ്പെട്ടതിനെ തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുന്‍പ് ബാല ചികിത്സ തേടിയിരുന്നു. 

ബാലയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ

ബാല ആശുപത്രിയിൽ അഡ്മിറ്റാണെന്ന് അറിഞ്ഞ ഉടൻ നടന്‌ ഉണ്ണി മുകുന്ദൻ അദ്ദേഹത്തെ കാണാൻ ആശുപത്രിയിലെത്തിയിരുന്നു. 
ഐസിയുവില്‍ കയറി ബാലയുമായി സംസാരിച്ച ശേഷം രോഗ വിവരം ഡോക്ടര്‍മാരോട് അദ്ദേഹം തിരക്കി. ബാല പൂര്‍ണ ബോധവാനാണെന്നും സംസാരിക്കുന്നതില്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

അതേസമയം ചില ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും താരം പറഞ്ഞു. മണിക്കൂറുകള്‍ ആശുപത്രിയില്‍ ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ഉണ്ണി മുകുന്ദനെ കൂടാതെ എന്‍.എം ബാദുഷ, സ്വരാജ്, വിഷ്ണു മോഹന്‍, വിപിന്‍ എന്നിവരും ബാലയെ സന്ദര്‍ശിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''