ചലച്ചിത്രം

'എന്റെ സങ്കടങ്ങൾ പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുന്നിൽ മാത്രം'; സലിം കുമാർ

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തിൽ സങ്കടങ്ങൾ പറഞ്ഞു കരഞ്ഞിട്ടുള്ളത് അമ്മയ്ക്കും ഭാര്യയ്ക്കും മുന്നിൽ മാത്രമാണെന്ന് നടൻ സലിം കുമാർ. മറ്റുള്ളവരുടെ മുൻപിൽ ഒന്ന് സങ്കടപ്പെടാൻ പോലും വിട്ടു കൊടുക്കാത്ത ഇവരാണ് തന്റെ ശക്തി എന്നും താരം കുറിച്ചും. വനിതാ ദിനാശംസകൾ അറിയിച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. വനിതാ ദിനം തന്റെ അമ്മയുടേയും ഭാര്യയുടേയുമാണെന്നും സലിംകുമാർ കൂട്ടിച്ചേർത്തു. 

സലിം കുമാറിന്റെ കുറിപ്പ് വായിക്കാം

ജീവിതത്തിൽ ഞാൻ എന്റെ സങ്കടങ്ങൾ പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുന്നിൽ മാത്രമാണ്.അതിലൊന്ന് എനിക്കായ് ജീവിച്ചു മരിച്ചു പോയ എന്റെ അമ്മയാണ് മറ്റൊന്ന് എനിക്കായ് മരിച്ചു ജീവിക്കുന്ന എന്റെ ഭാര്യയാണ്.മറ്റുള്ളവരുടെ മുൻപിൽ ഒന്ന് സങ്കടപ്പെടാൻ പോലും വിട്ടു കൊടുക്കാത്ത ഇവരാണ് എന്റെ ശക്തി 
ഇന്നീ വനിതാ ദിനത്തിലോർക്കാൻ ഇവരല്ലാതെ മറ്റാര്
ഈ ദിനം എന്റെ അമ്മയുടേതാണ് .... എന്റെ ഭാര്യയുടെയാണ് 
Happy വിമൻസ് day

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്