ചലച്ചിത്രം

'മൂന്നു നാലു വർഷമായി ബാലയുടെ ജീവിതത്തിൽ ഇങ്ങനെ ഉണ്ടാകാറുണ്ട്, ഇത്തവണയും ശക്തനായി തിരിച്ചെത്തും'; എലിസബത്ത്

സമകാലിക മലയാളം ഡെസ്ക്

രൾ രോ​ഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ബാല. ഇപ്പോൾ ബാലയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ എലിസബത്ത്. മൂന്നു നാലു വർഷമായി ബാലയുടെ ജീവിതത്തിൽ ഇത്തരത്തിലുള്ള അവസ്ഥകളുണ്ടാകാറുണ്ട് എന്നാണ് എലിസബത്ത് പറയുന്നത്. ആശുപത്രിയിലാണ് എന്ന വാർത്ത പുറത്തായതാണ് ബാലയെ വിഷമിപ്പിക്കുന്നതെന്നും എലിസബത്ത് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

‘‘ബാല ചേട്ടൻ ഐസിയുവിൽ തന്നെയാണ്. ന്യൂസ് പുറത്തായതാണ് അദ്ദേഹത്തിനുള്ള ആകെ വിഷമം. ഇന്നലെ കണ്ടപ്പോൾ അതാണ് പറഞ്ഞത്. എല്ലാവരോടും അദ്ദേഹം ഓക്കെ ആണെന്നും പറയാൻ പറഞ്ഞു. ബാല ശക്തനാണ്. കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളായി ബാലയുടെ ജീവിതത്തിൽ ഇതുപോലുള്ള അടിയന്തര അവസ്ഥകൾ ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ അദ്ദേഹം ശക്തമായി തിരിച്ചെത്തിയിട്ടുമുണ്ട്. ഇത്തവണയും ശക്തനായി തിരിച്ചെത്തും. നിങ്ങളെല്ലാവരും അദ്ദേഹത്തിനുവേണ്ടി പ്രാർഥിക്കണം.’’–എലിസബത്ത് പറഞ്ഞു. നിരവധി പേരാണ് പോസ്റ്റിന് താഴെ ബാലയുടെ ആരോ​ഗ്യത്തിനായി ആശംസകൾ അറിയിച്ചിരിക്കുന്നത്. 

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുൻ ഭാ​ര്യ അമൃത സുരേഷും മകള്‍ അവന്തികയും ബാലയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. നടൻ ഉണ്ണി മുകുന്ദൻ ഉൾപ്പടെ നിരവധി പേരും താരത്തെ കാണാനെത്തി. ബാലയുടെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതിയുണ്ട്. മരുന്നുകളോടും പ്രതികരിച്ചു തുടങ്ങി. കരൾ രോഗമാണ് ബാലയുടെ ആരോഗ്യത്തെ അലട്ടുന്ന പ്രധാന പ്രശ്നം. കരൾമാറ്റ ശസ്ത്രക്രിയ നടത്തുക എന്ന മാർഗമാണ് ഇപ്പോൾ ഡോക്ടർമാർ മുന്നോട്ടുവച്ചിരിക്കുന്നത്. അതിനായുള്ള തയാറെടുപ്പിലാണ് ബാലയുടെ കുടുംബാംഗങ്ങൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍