ചലച്ചിത്രം

മൊബൈൽ ലിങ്ക് ക്ലിക്ക് ചെയ്‌തപ്പോൾ പണം നഷ്ടമായി, പരാതിയുമായി ന​ഗ്മ

സമകാലിക മലയാളം ഡെസ്ക്

​മൊബൈലിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തപ്പോൾ പണം നഷ്ടമായെന്ന പരാതിയുമായി കോൺ​ഗ്രസ് നേതാവും നടിയുമായ ന​ഗ്മ. ബാങ്കിൽ നിന്നും വരുന്ന അതേ രീതിയിൽ എസ്എംഎസ് രൂപത്തിലായിരുന്നു സന്ദേശം വന്നത്. താൻ അത് തുറന്ന് നോക്കി ക്ലിക്ക് ചെയ്‌തതിന് പിന്നാലെ ഒരു കോൾ വന്നു. കെവൈസി അപ്‌ഡേറ്റ് ചെയ്യാൻ സഹായിക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പുകാർ വിളിച്ചത്. 

എന്നാൽ താൻ വിവരങ്ങളൊന്നും പങ്കുവെച്ചില്ലെന്നും ഒന്നിലേറെ തവണ ഒടിപി മൊബൈലിലേക്ക് വരികയും ചെയ്‌തുവെന്ന് താരം പറഞ്ഞു. ഭാ​ഗ്യം കൊണ്ടാണ് വലിയ തുക നഷ്ടപ്പെടാതിരുന്നതെന്നും നടി പറഞ്ഞു. സൈബർ ക്രൈം വിഭാ​ഗത്തിനാണ് ന​ഗ്മ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 
ടിവി അവതാരിക ശ്വേത മേമന് സമാനമായ രീതിയിൽ പണം നഷ്ടമായിരുന്നു. കെവൈസി അപ്‌ഡേറ്റ് ചെയ്യാൻ ഒടിപി വേണമെന്ന് ആവശ്യപ്പെട്ട് കോൾ വരികയായിരുന്നു. ഒടിപി കൊടുത്തതും പണം നഷ്ടമായെന്നും ശ്വേത പരാതിയിൽ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും

സ്വർണം കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ; 'രാമായണ'യിൽ യഷിന്റെ ലുക്ക് ഇങ്ങനെ

മനോഹരം! പ്രചോദിപ്പിക്കുന്നത്... തെരുവില്‍ തിമിര്‍ത്ത് ആരാധകര്‍ (വീഡിയോ)

'പൃഥ്വിരാജിന്റെ കണ്ണിലെ ആത്മവിശ്വാസം നജീബിന് ചേരില്ല, കുറയ്‌ക്കാൻ ബോധപൂർവം ശ്രമിച്ചിരുന്നു'