ചലച്ചിത്രം

പറന്നു നടന്ന് അഭിനേതാക്കൾ, ബഹിരാകാശത്ത് ചിത്രീകരിച്ച ആദ്യ സിനിമ; അമ്പരപ്പിച്ച് 'ദി ചലഞ്ച്' ട്രെയിലർ

സമകാലിക മലയാളം ഡെസ്ക്

ഹിരാകാശത്ത് ചിത്രീകരിച്ച ആദ്യ സിനിമയുടെ ട്രെയിലർ പുറത്ത്. റഷ്യൻ ചിത്രം ദി ചലഞ്ചിന്റെ ട്രെയിലർ ആണ് പുറത്തുവന്നത്. ബഹിരാകാശത്ത് പറന്നു നടക്കുന്ന അഭിനേതാക്കളെയാണ് ട്രെയിലറിൽ കാണുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നത്. 

ബഹിരാകാശ നിലയത്തില്‍ വെച്ച് അബോധാവസ്ഥിലായ ഒരു കോസ്‌മോനട്ടിനെ ചികിത്സിയ്ക്കാന്‍ ഒരു കാര്‍ഡിയാക് സര്‍ജനും ഡോക്ടര്‍മാരുടെ സംഘവും ബഹിരാകാശ നിലയത്തിലേക്ക് പോവുന്നതാണ് രംഗം. റഷ്യന്‍ നടി യൂരിയ പെരിസില്‍ഡാണ് സംഘത്തിന് നേതൃത്വം നല്‍കുന്ന കാര്‍ഡിയാക് സര്‍ജനായി വേഷമിട്ടത്. ചിത്രത്തിലെ 35-40 മിനിറ്റ് ദൈര്‍ഘ്യമുള്ള രം​ഗമാണ് ബഹിരാകാശ നിലയത്തിൽ ചിത്രീകരിച്ചത്. 

റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും റഷ്യയിലെ ചാനല്‍ വണ്ണും യെല്ലോ, ബ്ലാക്ക് ആന്റ് വൈറ്റ് സ്റ്റുഡിയോയും സംയുക്തമായാണ് ഈ രംഗം ചിത്രീകരിച്ചത്. 2021 ലാണ് 12 ദിവസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിച്ചായിരുന്നു ചിത്രീകരണം. ക്ലിം ഷിപ്പെന്‍കോ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. റഷ്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ ഖ്യാതി ഉയര്‍ത്താനും കോസ്‌മോനട്ട് ജോലിയുടെ മഹത്വമുയര്‍ത്താനുമാണ് ഈ ചിത്രം ലക്ഷ്യമിടുന്നത് എന്നാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ