ചലച്ചിത്രം

രഘു എന്ന ആനക്കുട്ടിയെ വളര്‍ത്തുന്ന ബൊമ്മന്റെയും ബെല്ലിയുടെയും കഥ, മുതുമലയില്‍ ഒരുക്കിയ ദി എലിഫന്റ് വിസ്‌പെറേഴ്‌സ്; ഡോള്‍ബിയില്‍ തിളങ്ങി ഇന്ത്യ 

സമകാലിക മലയാളം ഡെസ്ക്

ലൊസാഞ്ചല്‍സ്: ലോക സിനിമ വേദിയില്‍ ഇന്ത്യയ്ക്ക് അഭിമാനം സമ്മാനിച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ദി എലിഫന്റ് വിസ്‌പെറേഴ്‌സ് തമിഴ്‌നാട്ടിലെ മുതുമല ദേശീയോദ്യാനം പശ്ചാത്തലമാക്കിയാണ് ഒരുക്കിയത്. മാതാപിതാക്കളെ നഷ്ടപ്പെട്ട രഘു എന്ന കുട്ടിയാനയെ പരിപാലിക്കുന്ന ബൊമ്മന്‍, ബെല്ലി ദമ്പതികളുടെ കഥയാണ് ഇതിന്റെ പ്രമേയം. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചിരിക്കുന്ന കാലഘട്ടത്തില്‍ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥയാണ് ഇത് പറയുന്നത്. ഈ ഷോട്ട് ഫിലിമിനായി ഊട്ടി സ്വദേശിനിയായ കൃതികി ഗോണ്‍സാല്‍വസ് അഞ്ചുവര്‍ഷമാണ് അധ്വാനിച്ചത്. ഗുനീത് മോംഗയാണ് ഇതിന്റെ നിര്‍മ്മാതാവ്.

ഗില്ലെര്‍മോ ഡെല്‍ ടോറോസ് പിനോച്ചിയോ എന്ന ചിത്രത്തിന് മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപിച്ചാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചുതുടങ്ങിയത്. എവരിതിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിന് കെ ഹുയ് ക്വാന്‍ മികച്ച സഹനടനായും ജാമി ലീ കര്‍ട്ടിസ് മികച്ച സഹനടിയായും തെരഞ്ഞെടുക്കപ്പെട്ടു. 
 
റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവോമിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ചലച്ചിത്രം നവോമി മികച്ച ഡോക്യൂമെന്ററി ഫീച്ചര്‍ ഫിലിം ആയി. ആന്‍ ഐറീഷ് ഗുഡ് ബൈ ആണ് മികച്ച ഷോര്‍ട്ട് ഫിലിം. ജെയിംസ് ഫ്രണ്ടിനാണ് മികച്ച ഛായഗ്രഹകനുള്ള ഓസ്‌കര്‍. ഓള്‍ ക്വയിറ്റ് ഇന്‍ വെസ്റ്റേണ്‍ ഫ്രണ്ട് എന്ന ചിത്രത്തിനാണ് ജെയിംസ് ഫ്രണ്ട് പുരസ്‌കാരം നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം

പരീക്ഷാഫലവും മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റുകളും തത്സമയം ആക്‌സസ് ചെയ്യാം; ഐസിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറില്‍ സൗകര്യം

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്