ചലച്ചിത്രം

'പത്തു തലയുള്ളവൻ ഒരു തലയുള്ളവന്റെ കൈകൊണ്ട് ചത്തു മലച്ചത്'; നാനിയുടെ വില്ലനായി ഷൈൻ ടോം ചാക്കോ; ദസറാ ട്രെയിലർ

സമകാലിക മലയാളം ഡെസ്ക്


സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് നാനി നായകനായി എത്തുന്ന ദസറാ. ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം ഷൈൻ ടോം ചാക്കോ ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ ട്രെയിലർ പുറത്തെത്തിയിരിക്കുകയാണ്. 

ഗംഭീര മേക്കോവറിൽ നാനി എത്തുന്ന ചിത്രം മാസ് ആക്ഷൻ എന്റർടെയ്നറാണ്. കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. തെലങ്കാനയിലെ ഗോദാവരിക്കാനി അയൽപക്കത്ത് സ്ഥിതി ചെയ്യുന്ന വീർലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ മാർച്ച് 30 ന് ഒരേ സമയം റിലീസ് ചെയ്യും.

ശ്രീകാന്ത് ഒദെല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെലുങ്ക് നടൻ സായ് കുമാറും പ്രധാന വേഷം ചെയ്യുന്നുണ്ട്.  ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സത്യൻ സൂര്യൻ ആണ് ഛായാ​ഗ്രഹണം. നവീൻ നൂലി എഡിറ്റിങ്ങും നിർവഹിക്കുന്നു. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസാണ് നിർമാണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു