ചലച്ചിത്രം

ബം​ഗളൂരുവിൽ ജനിച്ചിട്ട് കന്നഡ അറിയില്ലേ? നിങ്ങളെ സംശയിക്കണമല്ലോ; വിമാനത്താവളത്തിൽ അപമാനിക്കപ്പെട്ടെന്ന് സൽമാൻ യൂസഫ് ഖാൻ

സമകാലിക മലയാളം ഡെസ്ക്

ബെം​ഗളൂരു; കന്നഡ അറിയാത്തതിന്റെ പേരിൽ ബെം​ഗളൂരു വിമാനത്താവളത്തിൽ അപമാനിതനായെന്ന് നർത്തകനും കൊറിയോ​ഗ്രാഫറുമായ സൽമാൻ യൂസഫ് ഖാൻ. ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് തനിക്കു നേരിടേണ്ടി വന്ന ദുരവസ്ഥ താരം അറിയിച്ചത്. ബെം​ഗളൂരുവിൽ ജനിച്ച ആൾക്ക് കന്നഡ അറിയില്ലെങ്കിൽ സംശയിക്കേണ്ടിവരും എന്നാണ് ഇമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥൻ സൽമാനോട് പറഞ്ഞത്. 

ദുബായിലേക്ക് പോകാനായി ബെം​ഗളൂരു വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. കന്നഡയില്‍ സംസാരിച്ച ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനോട് തനിക്ക് കന്നഡയിൽ നന്നായി സംസാരിക്കാനാവില്ലെന്ന് മറുപടി പറഞ്ഞു. എന്നാൽ ഇത് കേട്ടിട്ടും ഇയാൾ കന്നഡയിൽ തന്നെ സംസാരിക്കുകയായിരുന്നു. പാസ്പോർട്ടിലെ തന്റെയും അച്ഛന്റെയും പേരും ജന്മസ്ഥലവും ചൂണ്ടിക്കാട്ടി ഇവിടെ ജനിച്ച ആൾക്ക് എന്തുകൊണ്ട് കന്നഡ സംസാരിക്കാന്‍ പറ്റുന്നില്ലെന്ന് ഓഫീസര്‍ ചോദിക്കുകയായിരുന്നു. 

ബെംഗളൂരുവിലാണ് ജനിച്ചതെങ്കിലും കന്നഡ സംസാരിക്കാനറിയാവുന്ന ഒരാളായിട്ടല്ല പിറന്നതെന്ന് ഞാന്‍ മറുപടി നല്‍കി. സൗദിയിലാണ് താന്‍ വളര്‍ന്നതും പഠിച്ചതും ഭാഷ എന്ന രീതിയില്‍ കന്നഡ പഠിച്ചിട്ടില്ലെന്നാണ് സൽമാൻ കുറിക്കുന്നത്. കാരണം സ്‌കൂള്‍ കാലഘട്ടത്തില്‍ ഒരിക്കലും ഞാന്‍ ഇന്ത്യയില്‍ ചെലവഴിച്ചിട്ടില്ല. കന്നഡയില്‍ സുഹൃത്തുക്കള്‍ സംസാരിക്കുന്നത് കേട്ടുള്ള പരിചയം മാത്രമേ ഉള്ളൂവെന്നും വ്യക്തമാക്കി.‌ എന്നാൽ ഇതുപറഞ്ഞപ്പോള്‍ കന്നഡ സംസാരിക്കുന്നില്ല എങ്കിൽ തന്നെ സംശയിക്കേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. 

രാജ്യത്തിന്റെ ഔദ്യോ​ഗിക ഭാഷയായ ഹിന്ദി തനിക്കറിയാമെന്ന് ഞാൻ അയാളോട് പറ‍‍ഞ്ഞു. മാതൃഭാഷ ​ഹിന്ദിയായിരിക്കെ കന്നഡ അറിഞ്ഞിരിക്കേണ്ട ആവശ്യകത എന്താണെന്നും ഞാന്‍ ചോദിച്ചു. എന്നെ സംശയിക്കുന്നത് എന്തിനാണെന്നു ചോദിച്ചപ്പോൾ എന്തു വേണമെങ്കിലും സംശയിക്കാം എന്നാണ് പറഞ്ഞത്. ഇത് തന്നെ പ്രകോപിപ്പിച്ചെന്നുമാണ് താരം പറയുന്നത്. നിങ്ങളെപ്പോലെ വിദ്യാഭ്യാസമില്ലാത്തവർ ഈ രാജ്യത്തുള്ളിടത്തോളം കാലം ഈ നാട് വളരില്ല എന്ന് പറഞ്ഞപ്പോൾ അയാൾ തലകുനിച്ചുവെന്നും സൽമാൻ വല്യക്തമാക്കി. 

ഇത് വിമാനത്താള അധികൃതരോട് പരാതിപ്പെടാൻ ശ്രമിച്ചെന്നും എന്നാൽ നടന്നില്ലെന്നുമാണ് താരം പറയുന്നത്. ബെംഗളൂരില്‍ ജനിച്ചയാളെന്ന നിലയില്‍ അഭിമാനിക്കുന്നയാളാണ് താനെന്നും വിമാനത്താവളത്തില്‍ നേരിട്ട അനുഭവം ഉള്‍ക്കൊള്ളാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികഭാഷകള്‍ പഠിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കണം. പക്ഷേ ഒരു ഭാഷ അറിയില്ല എന്നതിന്റെ പേരില്‍ നിന്ദിക്കരുതെന്നും കൂട്ടിച്ചേർത്തു. നിരവധി പേരാണ് താരത്തെ പിന്തുണച്ചുകൊണ്ട് പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ