ചലച്ചിത്രം

ഇനി എഴുത്തുകാരിയുടെ മകൾ; സന്തോഷ വാർത്തയുമായി മഞ്ജു വാര്യർ

സമകാലിക മലയാളം ഡെസ്ക്

ലയാളികൾക്ക് കരുത്തുറ്റ സ്ത്രീയുടെ പ്രതീകമാണ് മഞ്ജു വാര്യർ. 18 വർഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ താരം വളരെ എളുപ്പമാണ് താരപദവിയിലേക്ക് കയറിയിരുന്നത്. എന്നാൽ മഞ്ജുവിനേക്കാൾ മലയാളികൾക്ക് അത്ഭുതമാവുന്നത് താരത്തിന്റെ അമ്മ ​ഗിരിജ മാധവനാണ്. പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് അവർ നടത്തുന്ന ഓരോ ചുവടുവെപ്പുകളും മാതൃകയാവുകയാണ്. ഇപ്പോൾ ​എഴുത്തുകാരി എന്ന വിശേഷണം കൂടി തന്റെ പേരിനൊപ്പം ചേർത്തിരിക്കുകയാണ് ​ഗിരിജ മാധവൻ. 

​ഗിരിജ മാധവൻ എഴുതിയ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ  നിലാവെട്ടം ആണ് പ്രകാശനം ചെയ്തത്. സംവിധായകന്‍ സത്യന്‍ അന്തിക്കാട് എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തിക്ക് പുസ്തകം നല്‍കി പ്രകാശനം നിര്‍വഹിച്ചു. മഞ്ജു വാര്യരും സഹോദരൻ മധു വാര്യരും അമ്മയുടെ പുതിയ ചുവടുവെപ്പിന് സാക്ഷികളാകാൻ എത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. 

മുൻപ് എഴുതുമായിരുന്ന അമ്മ കോവിഡ് കാലത്താണ് വീണ്ടും എഴുത്തിലേക്ക് തിരിഞ്ഞത് എന്നാണ് മഞ്ജു പറയുന്നത്.  ഇനി എഴുത്തുകാരിയുടെ മകള്‍ എന്ന വിലാസം കൂടിയായെന്നും താരം കൂട്ടിച്ചേർത്തു. രണ്ടു വർഷം മുൻപായിരുന്നു ഗിരിജ മാധവൻ കഥകളിയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മോഹിനിയാട്ട വേദിലും അവർ തന്റെ സാന്നിധ്യം തെളിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം