ചലച്ചിത്രം

'മമ്മൂക്കയേക്കാൾ എത്രയോ ചെറുപ്പമാണ് ഞാൻ, രണ്ടു സിനിമയിൽ അദ്ദേഹത്തിന്റെ അച്ഛനായി'; അലൻസിയർ

സമകാലിക മലയാളം ഡെസ്ക്

ക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അലൻസിയർ. നാടകത്തിലൂടെ അഭിനയ രം​ഗത്തേക്ക് എത്തിയ അദ്ദേഹം ഇതിനോടകം മലയാളത്തിന് മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അച്ഛൻ വേഷങ്ങളും അമ്മാവൻ വേഷങ്ങളിലുമാണ് അലൻസിയറെ കാണാറുള്ളത്. എന്നാൽ തനിക്ക് മമ്മൂട്ടിയേക്കാൾ പ്രായം കുറവാണെന്നാണ് അലൻസിയർ പറയുന്നത്. 

ആക്ടറുടെ മീഡിയം എന്ന് പറയുന്നത് അയാളുടെ ശരീരമാണെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മമ്മൂക്കയെന്നുമാണ് അലൻസിയർ പറഞ്ഞത്. മമ്മൂക്കയേക്കാൾ ചെറുപ്പമായ താൻ രണ്ട് സിനിമകളിൽ അദ്ദേഹത്തിന്റെ അച്ഛനായി അഭിനയിച്ചു. ശരീരം സംരക്ഷിക്കാത്തതാണ് അതിനു കാരണമെന്നും അലൻസിയർ പറഞ്ഞു. 

ഒരു ആക്ടറുടെ മീഡിയം എന്ന് പറയുന്നത് അയാളുടെ ശരീരമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മമ്മൂക്ക. മമ്മൂക്കയെക്കാൾ എത്രയോ ചെറുപ്പമാണ് ഞാൻ. അദ്ദേഹത്തിന്റെ അച്ഛനായിട്ട് രണ്ട് സിനിമയിൽ ഞാൻ അഭിനയിച്ചു. എന്തുകൊണ്ടാ.. എന്റെ ബോഡി ഞാൻ മെയ്ന്റൈൻ ചെയ്യാത്തത് കൊണ്ടാണ്. പക്ഷേ അത്രയും പ്രായമുള്ള മനുഷ്യന്റെ അപ്പനായി അഭിനയിക്കണം എന്നുണ്ടെങ്കിൽ എനിക്ക് ഈ ബോഡി വേണം. സ്വന്തം ശരീരത്തെ ഒരു നടനെന്ന രീതിയിൽ സൂക്ഷിക്കുകയും മറ്റൊന്ന് അവനവന്റെ ജീവിതം പോലെ ആയിക്കോട്ടെയെന്ന് വേർതിരിക്കുകയും ചെയ്യുകയാണ്. പണ്ട് ശരീരം സൂക്ഷിച്ചിട്ടുണ്ട്. നാടകങ്ങൾ കളിക്കുമ്പോൾ. പക്ഷേ ഇപ്പോഴങ്ങനെ അല്ല. എന്റെ അലസത കൊണ്ടാകാം അത്.- അലൻസിയർ പറഞ്ഞു. 

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രമാണ് അലന്‍സിയറുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. സ്വാസ്തകയും റോഷൻ മാത്യുവുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. അപ്പൻ എന്ന ചിത്രത്തിലെ അലൻസിയറുടെ കഥാപാത്രവും ഏറെ ശ്രദ്ധനേടിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍